Connect with us

ശുഭരാത്രിയെ കുറിച്ച് എനിക്ക് ശുഭ പ്രതീക്ഷയാണ് ;ആരുടെ കഴിവിനേയും വിലകുറച്ച്‌ കാണരുത് ; കാരണം വെളിപ്പെടുത്തി താരം

Actor

ശുഭരാത്രിയെ കുറിച്ച് എനിക്ക് ശുഭ പ്രതീക്ഷയാണ് ;ആരുടെ കഴിവിനേയും വിലകുറച്ച്‌ കാണരുത് ; കാരണം വെളിപ്പെടുത്തി താരം

ശുഭരാത്രിയെ കുറിച്ച് എനിക്ക് ശുഭ പ്രതീക്ഷയാണ് ;ആരുടെ കഴിവിനേയും വിലകുറച്ച്‌ കാണരുത് ; കാരണം വെളിപ്പെടുത്തി താരം

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ താരമാണ് ജനപ്രിയ നടൻ ദിലീപ് . ഒരു പതിറ്റാണ്ടിനു മുകളിലായി നടനെന്ന നിലയിൽ സിനിമയിൽ സജീവമാണ് താരം. നടനെന്നതിൽ കൂടാതെ തുടക്ക കാലത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും താരം പ്രവർത്തിച്ചിട്ടുണ്ട് . ഇതുവരെയുള്ള താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. ഏറെ കാലത്തെ വിവാദങ്ങൾക്ക് ശേഷം ശക്തമായൊരു മടങ്ങി വരവാണ് താരം ഈ
വർഷം നടത്തിയത്. ഈ വർഷം താരത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ് . അണിയറയിൽ ഒരു പിടി മികച്ച ദിലീപ് ചിത്രങ്ങളാണ് ഒരുങ്ങുന്നത് . അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തതയാര്‍ന്ന മൂന്ന് ചിത്രങ്ങളാണ് ഒരുങ്ങുന്നത് .

വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി, എസ്എൽപുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേൽ ത്രീഡി ചിത്രം പ്രൊഫസർ ഡിങ്കൻ, നാദിർഷ ചിത്രം എന്നിവയാണ് അണിയറിൽ ഒരുങ്ങുന്നത്. ഇതിൽ ആദ്യം ശുഭരാത്രിയാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു. ജൂലൈ 6 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ശുഭ രാത്രിയെ കുറിച്ച് ശുഭ പ്രതീക്ഷകളാണ് തനിക്കുള്ളതെന്ന് താരം പറഞ്ഞു . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം അത് പറഞ്ഞത്. ഇതിനുപുറമേ കൂടാതെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പങ്കുവെച്ചു.

സിനിമയുടെ കഥ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ട് വര്‍ഷമായി. വളരെ പോസിറ്റീവായ, സ്‌നേഹബന്ധങ്ങളുടെ കഥപറയുന്ന ഒരു ചിത്രമാണ് ശുഭരാത്രി . എന്റെ ബാല്യകാലസുഹൃത്തായ വ്യാസന്‍ എടവനക്കാടാണ് ഇതിന്റെ സംവിധായകന്‍. അദ്ദേഹം ഇതിന് മുമ്പ് കുറച്ചു സിനിമകള്‍ എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുണ്ട്.കൊല്ലത്ത് നടന്നിട്ടുള്ള ഒരു യഥാര്‍ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. സത്യസന്ധമായിട്ടുള്ള, റിയലിസ്റ്റിക് രീതിയിലുള്ള ഒരു സിനിമയാണിത്. അതുകൊണ്ട് സിനിമ നമ്മള്‍ കാണുമ്പോള്‍ നമ്മുടെ തൊട്ടപ്പുറത്ത് സംഭവിച്ചിട്ടുള്ള പോലെ ഒരു ഫീല്‍ കിട്ടുമെന്നാണ് എന്റെ വിശ്വാസം.

നടന്ന സംഭവം എന്ന് കേട്ടപ്പോള്‍ ഒരു കൗതുകം തോന്നി. ആരാണ് ഈ സിനിമ ചെയ്യുന്നത്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നെല്ലാം വ്യാസന്റെയടുത്ത് ചോദിച്ചിരുന്നെങ്കിലും ഈയടുത്ത കാലത്താണ് ഒരു തീരുമാനമുണ്ടാവുന്നത്. കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. മനുഷ്യന് മനസിലാവുന്ന ഒരു കഥയാണിത്. സ്‌നേഹമുള്ളിടത്താണ് കണ്ണീരുണ്ടാവുക, ചിരിയുണ്ടാവുക. സത്യസന്ധമായ രീതിയിലേ ഈ സിനിമയെ സമീപിക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ എന്റെ കഥാപാത്രമായാണ് ഞാന്‍ വരുന്നത്. അല്ലാതെ ഇതൊരു ദിലീപ് സിനിമ എന്നുള്ള രീതിയിലല്ല. അതുകൊണ്ട് റിയലിസ്റ്റിക് അപ്രോച്ച് മതി എന്നു പറഞ്ഞിട്ടാണ് ഈ സിനിമയിലേക്ക് വരുന്നത്. കണ്ടുകഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ കണ്ണുനിറയുന്ന, മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഒരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.

ഇപ്പോഴത്തെ തലമുറയിലെ ആളുകളോടൊപ്പം സിനിമ ചെയ്യുക എന്നത് ഏറെ എളുപ്പമുളള സംഗതിയാണെന്ന് ദിലീപ്. ഓരോർത്തരും അവരവർക്ക് പറ്റുന്ന രീതിയിൽ സിനിമ ചെയ്യുന്നു. അത് നമുക്ക് ആസ്വദിക്കാം. അതിന് പറ്റിയില്ലെങ്കിൽ അത് നന്നായി തോന്നിയില്ല. ഹാപ്പിയല്ല അല്ലന്ന് പറയാം. അല്ലാതെ അയാളുടെ കഴിവ് മോശമാണെന്ന് ഒരിക്കലും പറയാനുളള അർഹതയില്ല. കാരണം ഒരാളുടെ കഴിവിനേയും വിലകുറച്ച് കാണരുതെന്നാണ് സിനിമാരംഗത്തുനിന്ന് ഞാന്‍ പഠിച്ച പാഠം. നമ്മള്‍ ആരെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നെഅവരുടെ പുറകെ പോയതാണ് ഞാന്‍ കണ്ടിട്ടുള്ളത്- ദിലീപ് പറഞ്ഞു.

ഞാനും സിദ്ദിഖ് ഇക്കയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍. ചിത്രത്തിൽ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചെറിയ വേഷത്തിൽ പോലും പ്രത്യക്ഷപ്പെട്ടത് വലിയ താരങ്ങളാണ്. ഈ അടുത്ത കാലത്ത് ഇത്രയും കലാകാരന്മാർ സഹകരിച്ച ചിത്രം കുറവായിരിക്കും. ഒരു ഇഗോയുമില്ലാതെ എല്ലാ ആർട്ടിസ്റ്റുകളും സഹകരിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യവും സന്തോഷവുമാണ്. ചിത്രം കാണുമ്പോൾ മനസ്സിലാകും – ദിലീപ് പറഞ്ഞു.

shubharatri- dileep-reveals-

More in Actor

Trending

Recent

To Top