അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ രഞ്ജിത്ത് രാജ്…
By
ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ താൻ അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇന്നലെയാണ് താൻ അച്ഛനായ വിവരം താരം ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ സന്തോഷ വാർത്ത പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും, തങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്നുവെന്നും താരം കുറിച്ചു. ഒപ്പം ഭാര്യ ഗർഭിണിയായിരുന്നപ്പോഴുള്ള ചിത്രവും രഞ്ജിത്ത് പങ്കുവച്ചു. ഇതിന് മുമ്പ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. നിരവധി പേരാണ് ധന്യയ്ക്കും രഞ്ജിത്തിനും ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.
അമ്മയുടെ വഴി പിന്തുടര്‍ന്നാണ് രഞ്ജിത്ത് രാജ് അഭിനയരംഗത്ത് എത്തിയത്. പഴയകാല സീരിയല്‍ താരമായ ഉഷയുടെ മകനാണ് രഞ്ജിത്ത്. നായകനായി മാത്രമല്ല വില്ലത്തരമുള്ള കഥാപാത്രമായും ഈ താരമെത്തിയിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം.
Serial Actor Ranjith Raj
