Malayalam Breaking News
ഇതാണ് ‘ ബിജിപാൽ മാജിക് ‘- ശുഭരാത്രിയിലെ ആദ്യ ഗാനമേറ്റെടുത്ത് പ്രേക്ഷകർ !
ഇതാണ് ‘ ബിജിപാൽ മാജിക് ‘- ശുഭരാത്രിയിലെ ആദ്യ ഗാനമേറ്റെടുത്ത് പ്രേക്ഷകർ !
By
കുടുംബ നായകനായി ദിലീപ് എത്തുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ചിത്രീകരണം പൂർത്തിയായ ചിത്രത്തിലെ പുറത്ത് വന്ന രണ്ടു ടീസറുകളും പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഇപ്പോൾ ശുഭരാത്രിയിലെ ആദ്യ വീഡിയോ ഗാനം എത്തിയിരിക്കുകയാണ്. ഹരിനാരായണന്റെ വരികൾക്ക്ബി ജിപാൽ സംഗീതം നൽകി ബിജിപാലും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വ്യാസന് എഴുതുകയും സംവിധാനം ചെയ്യുന്ന ശുഭരാത്രി യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. അനു സിതാര, സിദ്ദീഖ്, ശാന്തി കൃഷ്ണ, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആശ ശരത്, ഷീലു അബ്രഹാം, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, കെപിഎസി ലളിത, തെസ്നി ഖാന് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു.സംഗീത സംവിധായകന് ബിജിപാല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന് എന്നിവര്‍ അതിഥി താരങ്ങളായി സിനിമയിലെത്തുന്നു.
ആല്‍ബി ക്യാമറയും, മ്യൂസിക് ബിജി പാലും ഒരുക്കുന്നു. ഹേമന്ത് ഹര്ഷന് എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും ചെയ്യുന്നു. ആബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ചിത്രം നിര്‍മ്മിക്കുന്നു.
shubharathri movie first video song
