Connect with us

മോഹൻലാലിന് ഇഷ്ടപ്പെട്ട 5 മമ്മൂട്ടി ചിത്രങ്ങൾ !എന്നാൽ ദുല്ഖറിനിഷ്ടം ഇതൊന്നുമല്ല !

Malayalam Breaking News

മോഹൻലാലിന് ഇഷ്ടപ്പെട്ട 5 മമ്മൂട്ടി ചിത്രങ്ങൾ !എന്നാൽ ദുല്ഖറിനിഷ്ടം ഇതൊന്നുമല്ല !

മോഹൻലാലിന് ഇഷ്ടപ്പെട്ട 5 മമ്മൂട്ടി ചിത്രങ്ങൾ !എന്നാൽ ദുല്ഖറിനിഷ്ടം ഇതൊന്നുമല്ല !

ഏകദേശം ഒരേകാലത്താണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിലേക്ക് വന്നത്. രണ്ട് പേരുടേയും വളർച്ച പെട്ടന്നായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴും താങ്ങിനിർത്തുന്നത് മമ്മൂട്ടിയും മോഹൻലാലും ആണെന്ന് തന്നെ പറയേണ്ടി വരും.

സിനിമകളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ തല്ലാണെങ്കിലും പരസ്പരം സ്നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാല്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ ഇഷ്ടപെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.


മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലില്‍ മമ്മൂട്ടി സ്‌പെഷ്യല്‍ പതിപ്പിന് വേണ്ടിയാണ് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട് അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത്.
ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് ആ 5 ചിത്രങ്ങള്‍.

ഒപ്പം ദുൽഖർ സൽമാനും തനിക്കിഷ്ടപ്പെട്ട അഞ്ചു മമ്മൂട്ടി ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട് . കാണാ മറയത്ത് , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , തനിയാവർത്തനം , ശ്രീധരന്റെ ഒന്നാം തിരുമുറിവ് , അഴകിയ രാവണൻ തുടങ്ങിയവയാണ് ദുല്ഖര് സൽമാന്റെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ !

mohanlal and dulquer salmaan about their favourite mammootty movies

More in Malayalam Breaking News

Trending