Connect with us

‘ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു… ഞാൻ ആയിരിക്കുന്നത് വളരെ രസകരമാണ്…. ഞാൻ എന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്നു; കുറിപ്പുമായി ശ്രുതി ഹാസൻ ; കാമുകനുമായി പിരഞ്ഞോയെന്ന് സോഷ്യൽ മീഡിയ ?

Uncategorized

‘ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു… ഞാൻ ആയിരിക്കുന്നത് വളരെ രസകരമാണ്…. ഞാൻ എന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്നു; കുറിപ്പുമായി ശ്രുതി ഹാസൻ ; കാമുകനുമായി പിരഞ്ഞോയെന്ന് സോഷ്യൽ മീഡിയ ?

‘ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു… ഞാൻ ആയിരിക്കുന്നത് വളരെ രസകരമാണ്…. ഞാൻ എന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്നു; കുറിപ്പുമായി ശ്രുതി ഹാസൻ ; കാമുകനുമായി പിരഞ്ഞോയെന്ന് സോഷ്യൽ മീഡിയ ?

കമൽ ഹാസന്റെ മകളും അഭിനേത്രിയുമായ ശ്രുതി ഹാസൻ പങ്കുവെച്ചോരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത് . സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം തന്നെ വളരെ വേ​ഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അച്ഛൻ കമൽഹാസനെപ്പോലെ തന്നെ ശ്രുതിയും സകലകലാവല്ലഭയാണ്.

പാട്ട്, നൃത്തം, അഭിനയം, സം​ഗീത സംവിധാനം എന്നിവയിലെല്ലാം ശ്രുതിയും സജീവമാണ്. ശ്രുതി ഹാസനിപ്പോൾ മുംബൈയിലാണ് താമസം. ശ്രുതിയുടെ വീടിനോട് ചേർന്നാണ് അമ്മ സരികയും അനിയത്തി അക്ഷര ഹാസനുമുള്ളത്.വളരെ നാളുകളായി ശ്രുതി ഡൂഡിൽ ആർട്ടിസ്റ്റ് ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ഇടയ്ക്കിടെ ശാന്തനുവിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളും വീഡിയോകളും ശ്രുതി ഹാസൻ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ശ്രുതിക്കൊപ്പം തന്നെയാണ് ശാന്തനുവും താമസിക്കുന്നത്. വളരെ നാളുകളായി ഇരുവരും ലിവിൻ റിലേഷനിലാണ്.

ഇരുവരുടേയും പ്രണയത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ട്. അടുത്തിടെ ശ്രുതിയുടെ സഹോദരി അക്ഷരയുടെ ബെർത്ത് ഡെ പാർട്ടിയിലും അതിഥിയായി ശാന്തനു എത്തിയിരുന്നു.കമൽഹാസനും അന്ന് ആ പാർട്ടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് ശ്രുതി തന്റെ കാമുകനെ അച്ഛന് പരിചയപ്പെടുത്തി കൊടുത്തത്. ശാന്തനുവിനൊപ്പം സന്തോഷകരമായി കഴിയുന്നതിന്റെ തെളിവായി ഒട്ടനവധി ഫോട്ടോകൾ ഇതിനോടകം ശ്രുതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

എന്നാലിപ്പോൾ പുതിയൊരു സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ. ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും സെൽഫ് ലവ്വിനെ കുറിച്ചുമെല്ലാമാണ് ശ്രുതിയുടെ പുതിയ പോസ്റ്റിൽ പറയുന്നത്. ‘ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു…. ഞാൻ ആയിരിക്കുന്നത് വളരെ രസകരമാണ്…. ഞാൻ എന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്നു. ഞാൻ എന്റെ സമയത്തെ വിലമതിക്കുന്നു… ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു… ഇന്ന് ഇവിടെ ഉണ്ടായിരിക്കുന്നത് എന്തൊരു അനുഗ്രഹമാണ്… നന്ദിയുള്ളവളാണ്’ എന്നാണ് ശ്രുതി ഹാസൻ തന്റെ തന്നെ ചില സെൽഫ് പോട്രേറ്റ് ചിത്രങ്ങൾ കൂടി പങ്കുവെച്ച് കുറിച്ചത്.

നടിയുടെ കുറിപ്പ് വൈറലായതോടെ ശാന്തനുവുമായി ശ്രുതി വേർപിരിഞ്ഞു എന്ന തരത്തിൽ ചർച്ചകൾ വരാൻ തുടങ്ങി. ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും നടി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും വാർത്തകളിൽ ഇടം നേടിയിരുന്നു.

നാല് വർഷത്തോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമെ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേർപിരിയലിനുശേഷം ശ്രുതി പറഞ്ഞത്.

‘വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് ഞാൻ. ഇതറിയാവുന്നതുകൊണ്ടുതന്നെ എനിക്ക് ചുറ്റുമുളളവർ എന്റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ടാണ് അവരത് ചെയ്യുന്നത്.’

‘എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു’. ലണ്ടൻ സ്വദേശിയായ മൈക്കിൾ കോർസലെ തിയേറ്റർ ആർട്ടിസ്റ്റും സംഗീതജ്ഞനുമാണ്. ഏതാനും വർഷം പ്രണയിച്ചശേഷം 2016 ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയിച്ചത്. ഇതിനുശേഷം ഇരുവരും പൊതുവിടങ്ങളിലും ചടങ്ങുകളിലും ഒരുമിച്ചെത്തി.

എന്നാൽ ശ്രുതിയുമായി വേർപിരിയുകയാണെന്ന് ട്വിറ്റർ കുറിപ്പിലൂടെയാണ് മൈക്കിൾ അറിയിച്ചത്. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും എന്നാണ് ബ്രേക്കപ്പിന് ശേഷം മൈക്കിള്‍ ട്വീറ്റ് ചെയ്തത്.

മുപ്പത്തിയാറുകാരിയായ ശ്രുതിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ വിജയ് സേതുപതിയുടെ ലാഭമാണ്. പ്രഭാസ് നായകനാകുന്ന സലാറാണ് റിലീസിന് തയ്യാറെടുക്കുന്ന ശ്രുതിയുടെ മറ്റൊരു സിനിമ. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

More in Uncategorized

Trending

Recent

To Top