Connect with us

എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല;ഹണി റോസ്

Movies

എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല;ഹണി റോസ്

എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’ ‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല;ഹണി റോസ്

വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘കനൽ’, ‘അവരുടെ രാവുകൾ’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഹണി റോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹണിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ മോശമെന്ന് അഭിപ്രായപ്പെട്ടവരെല്ലാം തമ്മിൽ ഭേദം ഹണി റോസിന്റെ അഭിനയമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു.. ചെറുപ്പം മുതലുള്ള തന്റെ സ്വപ്‌നം പത്താം വയസ്സിലാണ് ഹണി സാധിച്ചെടുത്തത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അഥിതി ആയി എത്തിയപ്പോൾ തന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ഹണി സംസാരിച്ചിരുന്നു.

ഷോയിൽ വീഡിയോ വഴി പങ്കെടുത്ത സംവിധയകാൻ വിനയൻ ഹണിയെ കണ്ടതിനെ കുറിച്ചും സിനിമയിൽ എടുത്തതിനെ കുറിച്ചും നടിയിൽ ഉണ്ടായ മാറ്റത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ, ആ വീഡിയോ വീണ്ടും വൈറലാവുകയാണ്. എന്ത് കണ്ടിട്ടാണ് തന്നെ സിനിമയിൽ എടുത്തതെന്ന് അറിയില്ലെന്ന് ഹണിയും അഭിമുഖത്തിൽ പറയുന്നുണ്ട്. വിനയന്റെയും ഹണി റോസിന്റെയും വാക്കുകളിലേക്ക്.

‘പൃഥ്വിരാജിനെ നായകനാക്കി മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രം തൊടുപുഴയിൽ ഷൂട്ട് ചെയ്യുമ്പോഴാണ് ഹണി റോസും അച്ഛനും അമ്മയും ഷൂട്ടിങ് സെറ്റിൽ കാണാൻ വന്നത്. അന്ന് ഹണി ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. ഒരു പ്ലസ് ടു ഒക്കെ കഴിയുമ്പോൾ നമ്മുക്ക് ആലോചിച്ചാൽ പോരെ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ മതി എന്ന് പറഞ്ഞ് അവർ പോയി,’

‘പിന്നീട് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിന്റെ ഡിസ്കഷൻ നടക്കുന്ന സമയത്ത് ഹണിയും അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു. അന്ന് പത്തിൽ ആയിരുന്നെങ്കിലും ആൾ നല്ല സൈസ് ഒക്കെ ആയിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ രണ്ടു നായികമാരിൽ ഒരാളായി ഹണി വരുന്നത്. കഴിഞ്ഞ ദിവസം എന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് അഭിനയത്തിന്റെ കാര്യത്തിലൊക്കെ ഹണിയിൽ വലിയ മാറ്റം വന്നതായി കണ്ടത്. സ്ക്രീൻ പ്രസൻസിന്റെ കാര്യത്തിൽ ആണെങ്കിലും വലിയ ഡവലപ്മെന്റ് കാണാനുണ്ടായി,’ വിനയൻ പറഞ്ഞു.ഹണിയും തന്റെ സിനിമ ‘സിനിമ എനിക്ക് സ്വപ്‌നമായിരുന്നു. ചെറിയ പ്രായത്തിലെ ഓരോരുത്തർ കാണാൻ കൊള്ളാമല്ലോ, സിനിമയിൽ അഭിനയിക്കാമല്ലോ എന്നൊക്കെ ചോദിച്ച് നമ്മളെ മോഹിപ്പിക്കും. ഞാൻ ഒരു നാട്ടിൻപുറത്ത് നിന്നുമാണ്. നമ്മളൊക്കെ സിനിമയിൽ എത്തുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷെ അങ്ങനെയൊരു മോഹം അന്ന് എനിക്ക് ഉണ്ടായിരുന്നു,’

‘എന്റെ ഭാഗ്യം കൊണ്ടാവണം, വിനയൻ സാറിന്റെ പടം തൊടുപുഴക്ക് അടുത്ത് ഷൂട്ട് വന്നു. അപ്പോൾ അദ്ദേഹത്തെ ജസ്റ്റ് ഒന്ന് പോയി കാണാം എന്ന ഉദ്ദേശത്തിൽ പോയി കണ്ടു. ഡാഡിയും വന്നു. അങ്ങനെ ഞങ്ങൾ പോയി കണ്ടു. അന്ന് അദ്ദേഹം, കുട്ടിയല്ലേ ഇപ്പോഴെങ്ങനെയാ നായികയൊക്കെ ആവുന്നത്. പ്ലസ് ടു ആവട്ടെ എന്ന് പറഞ്ഞു. അതിലൊരു പ്രതീക്ഷ തോന്നി,’വീണ്ടും പത്തിൽ പഠിക്കുമ്പോൾ ഞാൻ അച്ഛനെ ചാക്കിട്ട് പിടിച്ചിട്ട് ഒന്നുടെ ഫോട്ടോസ് ഒക്കെ കൊണ്ടുപോയി കാണിക്കാം എന്ന് പറഞ്ഞു കൊണ്ടുപോയി. അങ്ങനെയാണ് അത് സംഭവിക്കുന്നത്. എനിക്കുണ്ടായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ മനസിലാവുക വിനയൻ സാറിന് തന്നെയാകും. എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല,’

‘ഞാൻ അതിന് മുൻപ് ക്യാമറയ്ക്ക് മുന്നിൽ വന്നിട്ട് പോലുമില്ല. യാതൊരു ബോധവും ഇല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം എന്നെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തത്. അദ്ദേഹം ഒട്ടും തന്നെ ദേഷ്യപ്പെട്ടിട്ടൊന്നുമില്ല. വളരെ മയത്തിലായിരുന്നു പെരുമാറിയത്. ചാലക്കുടിക്കാരൻ ചങ്ങാതി ചെയ്യുമ്പോൾ സാർ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അത് ആ മാറ്റത്തിന്റെ തന്നെയാവും. എന്തായാലും ഒരുപാട് സന്തോഷമുണ്ട്’, ഹണി റോസ് പറഞ്ഞു.

More in Movies

Trending