Tamil
അതൊക്കെ അറിയാവുന്നതുകൊണ്ടാണ് എന്നെ എല്ലാവരും മുതലെടുക്കുന്നത് ..പക്ഷെ, അതൊരു നല്ല അനുഭവം ആയിരുന്നു – ശ്രുതി ഹസ്സൻ
അതൊക്കെ അറിയാവുന്നതുകൊണ്ടാണ് എന്നെ എല്ലാവരും മുതലെടുക്കുന്നത് ..പക്ഷെ, അതൊരു നല്ല അനുഭവം ആയിരുന്നു – ശ്രുതി ഹസ്സൻ
By
ഒരു സമയത്ത് തമിഴ് സിനിമ ലോകം ആഘോഷമാക്കിയതായിരുന്നു കമൽ ഹാസന്റെ
മകളും നടിയുമായ ശ്രുതിയുടെ പ്രണയവാർത്ത . ലണ്ടൻ സ്വദേശിയും തിയേറ്റർ ആർട്ടിസ്റ്റുമായ മൈക്കിൾ കോർസെലെയുമായി ആയിരുന്നു ശ്രുതി പ്രണയം .
ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താന്‍ ശ്രുതിയുമായി വേര്‍പിരിഞ്ഞുവെന്ന് പറഞ്ഞ് മൈക്കിള്‍ രംഗത്ത് വന്നത്.
‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എങ്കിലും ഈ ചെറുപ്പക്കാരി എപ്പോഴും എനിക്കു പ്രിയപ്പെട്ടവളായിരിക്കും.’- പ്രണയത്തകര്‍ച്ചയെക്കുറിച്ച് മൈക്കിള്‍ ട്വീറ്റ് ചെയ്തു.
ഇപ്പോള്‍ മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും പ്രണയ തകര്ച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി.
ജീവിതത്തില്‍ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. ”ഞാന്‍ വളരെ കൂളായ വ്യക്തിയാണ്. നിഷ്കളങ്കയായത് കൊണ്ട് തന്നെ എനിക്കു ചുറ്റുമുളളവര്‍ എന്റെ മേല്‍ അധികാരം കാണിക്കാറുണ്ട്.. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ടാണ് അവര്‍ അത് മുതലെടുക്കുന്നത്. എങ്കിലും ഞാന്‍ പറയും അതൊരു നല്ല അനുഭവമായിരുന്നു. എനിക്ക് അതില്‍ പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്‍ന്നാല്‍ ഇതിനായാണ് ഞാന്‍ കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ ഞാന്‍ പ്രഖ്യാപിക്കും.’ ശ്രുതി വ്യക്തമാക്കി.
shruthi hassan about breakup
