Malayalam
നാദിയ മൊയ്തുവിൽ നിന്ന് ശോഭനയിലേക്ക്; ആ സൂപ്പർ ഹിറ്റുകൾ സംഭവിച്ചു
നാദിയ മൊയ്തുവിൽ നിന്ന് ശോഭനയിലേക്ക്; ആ സൂപ്പർ ഹിറ്റുകൾ സംഭവിച്ചു
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പപ്പയുടെ സ്വന്തം അപ്പൂസ്.അന്ന് വരെ കേരളത്തിലുണ്ടായിരുന്ന പല കളക്ഷ ന്‍ റെക്കോര്‍ഡുകളും മറികടന്ന് കൊണ്ടായിരുന്നു ഈ ചിത്രം പ്രദര്‍ശനം നടത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഈ സിനിമയുടെ പിന്നണി യിലുള്ള ചില കഥയാണ് പുറത്ത് വരുന്നത്. ശോഭന അതിഥി വേഷത്തിലെ ത്തിയ ആ കഥാപാത്രം അഭിനയിക്കുന്നതിന് വേണ്ടി ആദ്യം തീരുമാനിച്ചത് നാദിയ മൊയ്തുവിനെ ആയിരുന്നു. പിന്നീട് അത് ശോഭനയിലേക്ക് എത്തുക യായിരുന്നുവെന്ന് ഫാസില്‍ പറയുകയാണ്. മണിച്ചിത്രത്താഴിലേക്ക് ശോഭന യെ തീരുമാനിക്കുന്നതും ഈ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമായിരുന്നുവെ ന്ന് കൂടി സംവിധായകന്‍ ഓര്‍മ്മിക്കുകയാണ്.
‘പപ്പയുടെ സ്വന്തം അപ്പൂസ്’എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്കൊ രു ഗസ്റ്റ് റോള്‍ വേണം. നദിയ മൊയ്തുവിനെ വിളിച്ചാലോ എന്ന് ആദ്യം ആലോ ചിച്ചു. പക്ഷെ പിന്നീടു തീരുമാനം മാറ്റി, ശോഭനയെ വിളിക്കാന്‍ തീരുമാനി ച്ചു. ഉടനടി ശോഭന അഭിനയിക്കാം എന്ന് മറുപടി നല്‍കി. എന്നിലുള്ള വിശ്വാ സമായിരുന്നു അങ്ങനെയൊരു മറുപടിയ്ക്ക് പിന്നില്‍.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോള്‍ മണിച്ചിത്രത്താഴ് എന്റെ മനസ്സിലുണ്ട്. പപ്പയുടെ സ്വന്തം സിനിമയൊക്കെ കഴിഞ്ഞു ശോഭന പോയ ശേഷം നാഗവല്ലിയായി ശോഭന എന്റെ മനസ്സിലേക്ക് വരികയായി രുന്നു. അങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആദ്യ കാസ്റ്റിംഗ് ശോഭ നയായി മാറി.
