Connect with us

ശോഭന പറഞ്ഞത് പച്ചക്കള്ളം; പൊട്ടിത്തെറിച്ച് ശീതൾ; സത്യം പുറത്തേയ്ക്ക്!!!

Malayalam

ശോഭന പറഞ്ഞത് പച്ചക്കള്ളം; പൊട്ടിത്തെറിച്ച് ശീതൾ; സത്യം പുറത്തേയ്ക്ക്!!!

ശോഭന പറഞ്ഞത് പച്ചക്കള്ളം; പൊട്ടിത്തെറിച്ച് ശീതൾ; സത്യം പുറത്തേയ്ക്ക്!!!

നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു  സിനിമയിൽ നിന്നും ഇടവേളയെടുത്തത്.

തന്റെ വളർത്തു മകൾക്കൊപ്പവും തന്റെ ഡാൻസ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം. എന്നാൽ ദിവസങ്ങൾക്ക് മുൻമ്പ് ബിജെപി പ്രചരണവുമായി ബന്ധപ്പെട്ട തൃശൂരിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം’ എന്ന പരിപാടിയിൽ നടി ശോഭന പങ്കെടുത്തത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ വേദിയിൽ അണിനിരത്തിയായിരുന്നു ബിജെപി സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ പരിപാടിക്ക് പിന്നാലെ ശോഭനയെക്കാൾ വിമർശനത്തിനിരയായത് ട്രാൻസ്‌ജെഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാം ആയിരുന്നു.”ഒരാളും ഇനി കാണുമ്പോൾ ശോഭനയെ പോലെയുണ്ട് കാണാൻ എന്ന് പറയരുത്,” എന്ന ശീതളിന്റെ പോസ്റ്റ് വലിയ തരത്തിലുള്ള സൈബർ ആക്രമണത്തിലേക്കാണ് വഴിവെച്ചത്.

ഇപ്പോഴിതാ ശോഭനയ്‌ക്കെതിരായ തന്റെ വിമർശനത്തെക്കുറിച്ച് സംസാരിക്കുകയാണ് ശീതൾ ശ്യാം. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശീതൾ ശ്യാമിന്റെ പ്രതികരണം. അവർ എന്ന വ്യക്തിയെയോ, അവരുടെ ജീവിത സാഹചര്യത്തെയോ അവരുടെ സാമൂഹിക സാഹചര്യത്തെയോ അവരുടെ കഴിവിനെയോ ഒന്നുമല്ല, അവർ അന്ന് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ്. സർക്കാസം പോലെയാണ് ഞാനന്ന് എഴുതിയത്. മൊത്തം മലയാളികൾക്കല്ല, ഒരു പ്രത്യേക തരം ആളുകൾക്ക് അതിത്രയും വലിയ പ്രശ്‌നമാകേണ്ട ഒരാവശ്യവുമില്ല.

കള്ളം പറയുമ്പോൾ അത് ശ്രദ്ധയോടെ പറയണം. അത് കണ്ടുപിടിക്കാൻ മറ്റുള്ളവരുണ്ടാകും എന്ന ആശയം കൂടി ഉൾപ്പെടുത്തിയാണ് ഞാനത് പറഞ്ഞതെന്നാണ് ശീതൾ പറയുന്നത്. അതൊരു വലിയൊരു കള്ളമാണ്. ജെന്റർ ഇൻഡക്‌സ് പോലുള്ള കണക്കുകൾ എടുക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്രാമത് ആണെന്ന് നമുക്ക് കാണാം. നമ്മുടെ സമൂഹിക സുരക്ഷയുടെ കാര്യത്തിലും, അതിക്രമങ്ങളുടെ കാര്യത്തിലും വയലൻസിന്റെ കാര്യത്തിലൊക്കെ നമ്മൾ മുന്നിലാണ്. പഴയ കാലത്തേക്കാളും കൂടുതലാകുന്നതിലാണത്. മികച്ച ഭരണാധികാരിയുടെ കീഴിലല്ല നമ്മളുള്ളത്.

സമകാലീന വിഷയങ്ങൾ നോക്കിയാൽ നമുക്ക് മനസിലാകും ഇന്ത്യ എവിടേക്കാണ് പോകുന്നതെന്നും ശീതൾ പറയുന്നു. ജനാധിപത്യപരമായൊരു ഇടത്തു നിന്നും ആത്മീയതയിലേക്കും ജാതീയതയിലേക്കും ഇന്ത്യയെ കൊണ്ടു പോകാൻ ഈ മികച്ച ഭരണാധികാരിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പോലും വരാൻ ഭയക്കുന്നത്. അതൊരു മികച്ച ഭരണാധികാരിയുടെ ലക്ഷണമല്ല. മികച്ച ഭരണാധികാരി ജനങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന ആളായിരിക്കണമെന്നാണ് ശീതൾ ശ്യാം അഭിപ്രായപ്പെടുന്നത്.

അവർ അവിടെ വായിച്ചത് എഴുതിയതാണ്. അത് കള്ളമാണ്. ഒരുപാട് ജനങ്ങൾ കേൾക്കുന്നൊരു വേദിയിലായിരുന്നു. അത്തരമൊരു കള്ളത്തെ പ്രതിരോധിക്കേണ്ടിയിരുന്നു. അവർക്ക് രാഷ്ട്രീയമില്ലെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അവർ കേരളീയത്തിന്റെ വേദിയിലും വന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഞാൻ അവരെ ഫോളോ ചെയ്യുന്നുണ്ട്. അവരുടെ പരിപാടികളും അഭിമുഖങ്ങളും ഞാൻ കാണാറുണ്ട്. ഒരു അഭിമുഖത്തിൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. കാരണമായി പറഞ്ഞത് രാഷ്ട്രീയം തനിക്ക് അറിയില്ലെന്ന് എന്നാണ് ശീതൾ ശ്യാം ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയം അവർ ഇതുവരേയും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു.

ഇത്തരം വിഷയം പറയുമ്പോൾ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടിയിരുന്നു. സ്ത്രീകളുടെ ശക്തിയുടെ വേദിയിൽ ഇതുപോലെ വലിയൊരു കള്ളം പറയേണ്ടതില്ലായിരുന്നു. കുറേക്കൂടി ശ്രദ്ധയാകാമായിരുന്നു. നൃത്തവും കലയുമാണ് അവരുടെ ജീവിതം. അവരുടെ സാമൂഹിക പരിസരം വേറെയാണെന്ന് അറിയാം. പക്ഷെ അവർ അന്ന് സംസാരിച്ച വിഷയത്തെ ഉൾപ്പെടുത്തിയാണ് അന്ന് സംസാരിച്ചതെന്നും ശീതൾ പറയുന്നു. ഞാൻ അവരെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ അവരെ പോലെയാണെന്ന് എന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുമുണ്ട്.

മറ്റ് ചിലർ കേൾക്കുമ്പോൾ കളിയാക്കി ചിരിക്കും. പക്ഷെ ചിലരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ഉദ്ദേശിച്ചായിരുന്നു ഞാൻ പറഞ്ഞത്. അവരെ വേദനിപ്പിക്കുമോ എന്നറിയില്ല. നമ്മൾ ഈ ചർച്ച ചെയ്യുന്നത് അവർ കാണുമോ എന്നറിയില്ല. അവർ വേറെ ലോകത്താണ്. പോസ്റ്റിടുന്നതിന് കുറച്ച് മുമ്പ് തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ വച്ച് അവരെ കാണുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവരോട് ഇഷ്ടവും ബഹുമാനവുമുണ്ടെന്നും ശീതൾ പറഞ്ഞു.

ഞാൻ ഉദ്ദേശിച്ചത് ആ കള്ളത്തെക്കുറിച്ചാണ്. കള്ളം പ്രചരിപ്പിക്കരുത്. അതൊരു പ്രചാരണ വേദിയാണല്ലോ. തന്റെ സുഹൃത്തിനോട് സ്വകാര്യമായി പറഞ്ഞതല്ല. എഴുതിക്കൊടുത്തൊരു വിഷയം മൈക്കിലൂടെ ജനങ്ങൾ കേൾക്കാനായി വായിച്ചതാണ്. ഇവിടുത്തെ സകലമാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്പോൾ അത് കേൾക്കുമ്പോൾ കള്ളമാണെന്ന് ചൂണ്ടി കാണിക്കേണ്ട ആവശ്യമുണ്ട്. അത്രയേ ഞാൻ ചെയ്തിട്ടുള്ളൂവെന്ന് ശീതൾ ശ്യാം വ്യക്തമാക്കുന്നു. 

More in Malayalam

Trending

Recent

To Top