Connect with us

ചുരുളമ്മയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ്! പേളിയുടെ പിറന്നാൾ ആഘോഷം;ശ്രീനിഷ് ചെയ്‌തത്!

Malayalam

ചുരുളമ്മയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ്! പേളിയുടെ പിറന്നാൾ ആഘോഷം;ശ്രീനിഷ് ചെയ്‌തത്!

ചുരുളമ്മയ്ക്ക് ഒരു പിറന്നാൾ സർപ്രൈസ്! പേളിയുടെ പിറന്നാൾ ആഘോഷം;ശ്രീനിഷ് ചെയ്‌തത്!

നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ നടി വീണ്ടും മിനിസക്രീന്‍ രംഗത്ത് സജീവമായിരുന്നു. ഇപ്പോളിതാ തനിക്ക് 31 വയസായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പേളി.

ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം എത്തിയത്. ഭർത്താവ് ശ്രീനീഷിനോടൊപ്പമുള്ള പിറന്നാൾ കേക്കുമായുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 31 വർഷത്തെ അത്ഭുതകരമായ അനുഭവങ്ങൾ. 31 വർഷത്തെ സ്നേഹം.. ഉയർച്ചയിലൂടേയും താഴ്ച്ചയിലൂടേയും കടന്നു പോയ ആ 31 വർഷം. ദൈവം അനുഗ്രഹിക്കപ്പെട്ട 31 വർഷങ്ങൾ. ഭാഗ്യവും അനുഗ്രഹങ്ങളും ലഭിച്ച 31 വർഷം.1989 മുതൽ ജീവിതം ആസ്വദിക്കുന്നു .100 വർഷങ്ങൾ!. എനിയ്ക്ക് പിറന്നാൾ ആശംസകൾ – പേളി കുറിച്ചു.

എന്നാൽ തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി ശ്രീനീഷും എത്തി.എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും എറ്റവും അടുത്ത സുഹൃത്തുമായ ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ. എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാൾ ആശംസകൾ പേളിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീനി കുറിച്ചു.പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ… എന്നായിരുന്നു പേളി മറുപടി നൽകിയത്. കൂടെ ഇതൊക്കെ എപ്പോൾ എഴുതിയെന്നും പേളി ചോദിക്കുന്നുണ്ട്. മുഴുവൻ സമയവും തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും പേളി കമന്റിൽ കുറിയ്ക്കുന്നുണ്ട്. പിറന്നാൾ ആശംസകൾ പൊണ്ടാട്ടി എന്നുള്ള ശ്രീനീഷിന്റെ ആശംസയ്ക്ക് നന്ദി പുരുഷൻ എന്നാണ് പേളി മറുപടി നൽകിയത്….

പേളി മാണിയ്ക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ബിബി സീസൺ 1 മത്സരാർഥിയും നടനും മോഡലുമായ ഷിയാസ് കരീം പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്. പേളിയുടേയും ശ്രീനിയുടേയും അടുത്ത സുഹൃത്താണ് ഷിയാസ്,. കൂടാത ബിഗ ബോസ് സീസൺ 2 താരവും ഗായികയുമായ അഭിരാമി സുരേഷും പേളിയിക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്… പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും പേളി നന്ദിയും അറിയിച്ചിട്ടുണ്ട്.

പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തകൾ ഈയിടയ്ക്ക് പുറത്തുവന്നിരുന്നു.അനുരാഗ് ബസു ഒരുക്കുന്ന ‘ലുഡോ’ ഒടിടി റിലീസിനൊരുങ്ങുന്നത്.ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇതോടെയാണ് ചിത്രം ഡിജിറ്റല്‍ റിലീസിനെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.ശ്രുതി എന്ന കഥാപാത്രമായാണ് പേളി വേഷമിടുന്നത്. അഭിഷേക് ബച്ചന്‍, അദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവോ, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ക്ക്, പങ്കജ് ത്രിപാഠി, ആശാ നേഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

about pearle sreenish

More in Malayalam

Trending

Recent

To Top