Malayalam Breaking News
വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നറിയില്ല ..പ്രളയ ദുരിതത്തിനിടയിൽ കൊച്ചിയിൽ കൊള്ളയടിച്ച് ഗുണ്ടാ വിളയാട്ടം !!!
വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നറിയില്ല ..പ്രളയ ദുരിതത്തിനിടയിൽ കൊച്ചിയിൽ കൊള്ളയടിച്ച് ഗുണ്ടാ വിളയാട്ടം !!!
By
വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നറിയില്ല ..പ്രളയ ദുരിതത്തിനിടയിൽ കൊച്ചിയിൽ കൊള്ളയടിച്ച് ഗുണ്ടാ വിളയാട്ടം !!!
വെള്ളപ്പൊക്ക ദുരിതത്തിൽ കേരളം വലയുകയാണ്. കൊച്ചിയിലാണ് പ്രളയത്തിന്റെ ഏറ്റവും വലിയ ആഘാതങ്ങൾ ഏറ്റത് . ദുരിതക്കയത്തിൽ നിന്നും കര കയറാൻ ദിവസങ്ങളായി ശ്രമിക്കുന്ന കൊച്ചിയിൽ പക്ഷെ ഞെട്ടിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കൊച്ചി നഗരത്തിൽ മഴക്കെടുതിക്കിടയിൽ ഗുണ്ടാ വിളയാട്ടം സജീവമാകുകയാണ്. ഇടപ്പള്ളിയിൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ ടെല്ലി സെബാസ്റ്റിൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാത്രിയിൽ ഇടപ്പള്ളിയിലെ ഒരു അപ്പാർട്മെന്റിൽ അതിക്രമിച്ചു 20 ഓളം ഗുണ്ടകൾ കയറുകയും ,ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും സാധനങ്ങൾ കൊള്ളയടിക്കുകയൂം ചെയ്തു. കുറച്ചുപേർ ചെറുക്കൻ ശ്രമിച്ചെങ്കിലും ആയുധങ്ങളോടെ എത്തിയ ഇവരെ കൈകാര്യം ചെയ്യാൻ സാധിച്ചില്ല. പോലീസ് സഹായവും ലഭിച്ചില്ലെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നറിയില്ലെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വെള്ളത്തിനും ഭക്ഷണത്തിനും അവശ്യ സാധങ്ങൾക്കും ബുദ്ധിമുട്ടി വലിയൊരു ദുരിതത്തിൽ നില്കുമ്പോളാണ് ഇത്തരം സംഭവങ്ങൾ കൊച്ചി നഗരത്തിൽ സംഭവിക്കുന്നത്.
shocking looting in kochi