Actress
വിവാഹത്തോട് എനിക്ക് ഇതുവരെ ഒരു ആകർഷണവും തോന്നിയിട്ടില്ല, അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ആശ്വാസം; ശോഭന
വിവാഹത്തോട് എനിക്ക് ഇതുവരെ ഒരു ആകർഷണവും തോന്നിയിട്ടില്ല, അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ആശ്വാസം; ശോഭന
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഇന്നും ഇന്ത്യയിലെ മുൻനിര നടിമാരുടെ ലിസ്റ്റിൽ ഒരാൾ ശോഭനയാണ്. മലയാളത്തിലും തമിഴിലും അടക്കം സജീവമായി നായികയായി തിളങ്ങി നിന്ന ശോഭനയും അവിവാഹിതയായി തുടരുകയാണ്. മലയാളത്തിലെ പ്രമുഖനായ ഒരു നടനുമായി ശോഭന ഇഷ്ടത്തിലായിരുന്നുവെന്നും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതോടുകൂടി നടി തനിക്ക് വിവാഹമേ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് മുൻപ് പ്രചരിച്ചിരുന്ന കഥകൾ.
എന്നാൽ 54 വയസ്സുകാരിയായ ശോഭന ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം നടി തന്നെ വ്യക്തമാക്കുകയാണ് ഇപ്പോൾ. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് ശോഭന. സിനിമയ്ക്കപ്പുറം നൃത്തത്തിലാണ് ശോഭന കഴിവ് തെളിയിച്ചത്. സിനിമയിൽ നിന്ന് മാറി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ് നടി.
ഇതിനിടയിൽ ചില പൊതു പരിപാടികളിൽ ഒക്കെ ശോഭന പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും ഇത്രയും സുന്ദരിയായ നടി വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് ആരാധകർക്കും അറിയാനുള്ളത്. ഇടയ്ക്ക് മകൾ നാരായണിയെ ദത്തെടുത്ത് സിംഗിൾ മദർ ആയി ജീവിക്കുകയായിരുന്നു നടി. ഇപ്പോൾ 54 വയസ്സിൽ എത്തിയ നടി ഇനിയൊരു വിവാഹത്തിന് തയ്യാറല്ല. എന്നിരുന്നാലും കല്യാണത്തിന് പറ്റിയുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
‘ഒറ്റയ്ക്ക് ജീവിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താൻ. വിവാഹത്തോട് തനിക്ക് ഇതുവരെ ഒരു ആകർഷണവും തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ആശ്വാസം.’ വിവാഹം കഴിക്കാത്തതിന്റെ കാരണമായി ഒരു അഭിമുഖത്തിൽ ശോഭന പറഞ്ഞത് ഇങ്ങനെയാണ്. വിവാഹം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതിനു ശേഷം 2011 ലാണ് ശോഭന ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നത്. മകൾക്ക് നാരായണി എന്ന പേരും നൽകി.
അതേസമയം, അടുത്തിടെ നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. കാരവാൻ സംസ്കാരത്തെ കുറിച്ചും തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചുമാണ് നടി പറഞ്ഞത്. എനിക്ക് കാരവാൻ താൽപര്യമില്ല. ഞാൻ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയും. പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്.
കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നുമാണ് നടി പറഞ്ഞിരുന്നത്. മലയാളത്തിൽ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങൾ ശോഭന നൽകി കഴിഞ്ഞു.
മലയാളത്തിൽ സൂപ്പർതാരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ഏറ്റവും കൂടുതൽ ചേർച്ച തോന്നിക്കുന്ന നായിക. എൺപതുകളിൽ മമ്മൂട്ടി-ശോഭന, മോഹൻലാൽ-ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ലാൽ-ശോഭന ടീം സാധാരണക്കാരുടെ മനസിൽ കൂടുകൂട്ടി. ഒടുവിൽ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാർഡ് വാങ്ങി. ഏപ്രിൽ 18 എന്ന ബാലചന്ദ്രമേനോൻ സിനിമയിൽ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം.
