Connect with us

മീനാക്ഷി സിനിമയിലേയ്ക്ക് വന്നാൽ പല യുവനടിമാർക്കും അത് വെല്ലുവിളിയായിരിക്കും; താരപുത്രി സമ്മതം വേ​ഗം വരട്ടേയെന്ന് ആരാധകർ

Actress

മീനാക്ഷി സിനിമയിലേയ്ക്ക് വന്നാൽ പല യുവനടിമാർക്കും അത് വെല്ലുവിളിയായിരിക്കും; താരപുത്രി സമ്മതം വേ​ഗം വരട്ടേയെന്ന് ആരാധകർ

മീനാക്ഷി സിനിമയിലേയ്ക്ക് വന്നാൽ പല യുവനടിമാർക്കും അത് വെല്ലുവിളിയായിരിക്കും; താരപുത്രി സമ്മതം വേ​ഗം വരട്ടേയെന്ന് ആരാധകർ

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇനി സിനിമാ രംഗത്തേയ്ക്ക് കടന്ന് വരുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അമ്മ മഞ്ജു വാര്യരുടെ നൃത്ത മികവ് മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടും ഒരു ഹീറോയിൻ ആകാൻ കഴിവും സൗന്ദര്യവും മീനാക്ഷിയ്ക്കുണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഇവന്റുകൾക്കും മറ്റും വരുമ്പോൾ മീഡിയകളിലൂടെ പുറത്ത് വരുന്ന മീനാക്ഷിയുടെ ദൃശ്യങ്ങൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഓം ശാന്തി ഓമിലെ ഗാനത്തിനൊപ്പമാണ് മീനാക്ഷി തന്റെ വീഡിയോയും പങ്കുവെച്ചത്. ചാനലിംഗ് മെെ ഇന്നർ ശാന്തിപ്രിയ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായെത്തിയത്. സിനിമാ രംഗത്തേക്ക് വരൂയെന്നാണ് പലരുടെയും കമന്റ്.

നടി മമിത ബൈജുവിന് കടുത്ത മത്സരമായിരിക്കും മീനാക്ഷിയുടെ കടന്ന് വരവെന്നും അഭിപ്രായമുണ്ട്. മമിതയുമായി മുഖസാദൃശ്യം മീനാക്ഷിക്കുണ്ട്. മാത്രമല്ല, നടി കൃതി ഷെട്ടിയുമായും മീനാക്ഷിക്ക് രൂപസാദൃശ്യമുണ്ടെന്നും പ്രേക്ഷകർ പറയുന്നു. മീനാക്ഷി സിനിമയിലേയ്ക്ക് വ്നനാൽ പല യുവനടിമാർക്കും അത് വെല്ലുവിളിയായിരിക്കു എന്നും സോഷ്യൽ മീഡിയ പറയു്നു.

നിലവിൽ അനശ്വര രാജനും മമിതയുമാണ് മലയാളത്തിൽ ഏറ്റവും തിരക്കുള്ള യുവ നടിമാർ. ഒരു സിനിമയ്ക്ക് താരപുത്രി സമ്മതം പറഞ്ഞാൽ
ഇവരേക്കാൾ ജനശ്രദ്ധ ഒരുപടി മുകളിൽ മീനാക്ഷിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. നെക്സ്റ്റ് ഡോർ ഗേൾ‌ ഇമേജിൽ തിളങ്ങാൻ കഴിയുന്നയാളായിരിക്കും മീനാക്ഷി. അമ്മയുടെ അതേ സൗന്ദര്യമുള്ളതിനാൽ പണ്ട് മഞ്ജുവിന് ലഭിച്ചതുപോലുള്ള നല്ല റോളുകളിൽ തിളങ്ങാൻ മീനാക്ഷിയ്ക്ക് കഴിയുമെന്നും പ്രേക്ഷകർ പറയുന്നു.

എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

മഞ്ജു വാര്യർ കരിയറിൽ കത്തി നിൽക്കുമ്പോഴാണ് മീനാക്ഷിയും സിനിമാ രംഗത്തേക്ക് വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നത്. അതേസമയം, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു വാര്യർക്ക് തിരക്കേറുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വിടുതലെെ 2 മികച്ച വിജയം നേടി. വിജയ് സേതുപതിക്കൊപ്പമാണ് ചിത്രത്തിൽ മഞ്ജു അഭിനയിച്ചത്. മലയാളത്തിൽ എമ്പുരാനാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

മറുവശത്ത് ദിലീപ് കരിയറിൽ സജീവമാണെങ്കിലും അടുത്ത കാലത്തൊന്നും ഹിറ്റ് ലഭിച്ചിട്ടില്ല. ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. നടന്റെ പല സിനിമകളും പരാജയപ്പെട്ടു. ഇതിനിടെ കേസും വിവാദങ്ങളും വന്നതോടെ ദിലീപ് സിനിമാ രംഗത്ത് നിന്നും മാറി നിന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും തിരിച്ച് വരവിൽ ചെയ്ത ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടു.

More in Actress

Trending

Recent

To Top