ശോഭനയും മകളും ഇവിടെയുണ്ട് !
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരുകാലത്ത് ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്. ഇപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ആഗ്രഹമാണ്. നടി സാമൂഹ്യ മാധ്യമങ്ങളിലൊന്നും ആക്റ്റീവ് അല്ല. നടി തന്റെ നൃത്തവുമായാണ് ജീവിതത്തിൽ മുന്നോട്ട് പോകുന്നത്.
മലയാളികൾക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. ശോഭനയുടെ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഇപ്പോൾ ശോഭനയുടെ ദത്ത് പുത്രി അനന്ത നാരായണിയുടെ പുതിയ ഫോട്ടകൾ . ദത്തുപുത്രിയെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട് ശോഭന.മകളുടെ ചെറുപ്പകാല ഫോട്ടോസ് നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മകള്‍ അനന്ത നാരായണിയുടെ ഫോട്ടോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്.
മകള്‍ ഇത്ര വളര്‍ന്നോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോകും. അനന്ത നാരായാണി സുന്ദരി കുട്ടിയായി. വലിയ കുട്ടിയായിട്ടും അമ്മയുടെ ഒക്കത്താണ് ഇരിപ്പ്. അത്രമാത്രം മകളുടെ മേല്‍ കരുതലുണ്ടെന്ന് ഫോട്ടോ കാണുമ്പോള്‍ വ്യക്തമാകും.
1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നിട് ഒട്ടേറെ സൂപ്പർ താരങ്ങളോടൊപ്പം ശോഭന വേഷമിട്ടിട്ടുണ്ട്. ഒട്ടേറെ നല്ല കഥാപാത്രങ്ങൾക്ക് നടി ജീവൻ നൽകി.
ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വര്‍ഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. തമിഴ് സിനിമയിലും നിറസാന്നിധ്യമായിരുന്നു ശോഭന. രജനികാന്തിന്റെ നായികയായും അഭിനയിച്ചു.തിര, മകള്‍ക്ക്, വല്ല്യേട്ടന്‍, ശ്രദ്ധ,അഗ്നിസാക്ഷി, ഹിറ്റ്‌ലര്‍, കളിയൂഞ്ഞാല്‍, കുങ്കുമച്ചെപ്പ്, മഴയെത്തുംമുന്‍മ്പേ, മാനത്തെ വെള്ളിത്തേര്, തേന്‍മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
