ലേലം 2: സുരേഷ് ഗോപിയുടെ ബോക്സ് ഓഫീസ് തിരിച്ചു വരവ് കുറിക്കുമോ ?
‘കസബ’ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ അടുത്ത ചിത്രവുമായി വരുന്നു. ഈ ചിത്രത്തിന് ഏറെ പ്രത്യേകതയുണ്ട്. രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ലേലം 2 നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും. മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ലേലം.
സുരേഷ് ഗോപിയുടെ കിടിലം ഡയലോഗും, ചിത്രത്തിലെ മൊത്തത്തിൽ അടിപൊളിയാക്കിയിരുന്നു. സുരേഷ്ഗോപി വലിയ ഇടവേളയ്ക്ക് ശേഷം നായകനാകുന്ന ചിത്രം ബാറുകള്‍ പൂട്ടിയതിന് ശേഷം കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
ചിത്രം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും. രണ്‍ജി പണിക്കര്‍ ജോഷിക്ക് നല്‍കിയ ആദ്യ തിരക്കഥയായിരുന്നു ലേലം. പടം ബമ്ബര്‍ ഹിറ്റായി. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി കസറി.
മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം..
ആദ്യ ഭാഗത്തിലേതിന് സമാനമായി തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ രംഗങ്ങളും ലേലം 2 ലും പ്രതീക്ഷിക്കാം. രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് സിനിമയുടെ നിര്‍മാണം.