Malayalam
അന്ന് ഞാന്‍ ആ ത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു; കേസ് വന്നപ്പോള്‍ ഉമ്മയും കെട്ടാന്‍ പോകുന്ന ആളും പ്രതികരിച്ചത് ഇങ്ങനെ!; ഷിയാസ് കരീം
അന്ന് ഞാന്‍ ആ ത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു; കേസ് വന്നപ്പോള്‍ ഉമ്മയും കെട്ടാന്‍ പോകുന്ന ആളും പ്രതികരിച്ചത് ഇങ്ങനെ!; ഷിയാസ് കരീം
ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന് വന്നിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസില്‍ പരാതി കൊടുത്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.
ഇപ്പോഴിതാ ആ സമയത്ത് താന്‍ കടന്നുപോയ മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷിയാസ് കരീം. ഭാവി വധു തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഷിയാസ് സംസാരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് ഇതേ കുറിച്ച് പറയുന്നത്.
‘ജീവിതത്തില്‍ നമുക്ക് മോശം അവസ്ഥയും നല്ല അവസ്ഥയുമൊക്കെ ഉണ്ടാകും. മോശം അവസ്ഥയില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഇപ്പോഴത്തെ ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു. അന്ന് എന്നെ സമാധിപ്പിക്കാന്‍ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ്. അവരെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. ഈ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ അവിടെ ഹോട്ടലില്‍ ഒറ്റയ്ക്കാണ്.
നാല് മണിക്കൂര്‍ വളരെ ഡിപ്രസ്ഡ് ആയിരുന്നു ഞാന്‍. ആ സമയത്ത് ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച് പോയതാണ് ഇതിനു മുന്നേ എന്നെ മോശമായി ബാധിച്ച സംഭവം. അന്ന് ഞാന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. ഈ കേസ് വന്നപ്പോള്‍ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു.
എനിക്ക് അങ്ങനെ ആകെ ടെന്‍ഷനായിരുന്നു. എനിക്കാകെ തലചുറ്റുന്ന പോലെയൊക്കെ തോന്നി. ഞാന്‍ പാനിക്ക് ആയി. പിന്നീട് വേഗം നിസ്‌കരിച്ചു, പ്രാര്‍ത്ഥിച്ചു. അങ്ങനെയുള്ള ഇരിക്കുമ്പോഴാണ് അവര്‍ രണ്ടുപേരും വന്നത്. അവര്‍ കുറെ സംസാരിച്ചു. നിന്റെ മരണം വരെ ഞങ്ങള്‍ കൂടെയുണ്ടാകും എന്ന് ഉറപ്പ് തന്നു,’ എന്നും ഷിയാസ് പറയുന്നു. എനിക്ക് പല കാര്യങ്ങളും ഇവിടെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ എനിക്കെതിരെ പറയുന്നവരൊക്കെ അത് നിര്‍ത്തും. എല്ലാവരും ഇപ്പോഴാണ് ഇത് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഞാന്‍ കടന്നുപോയ കാര്യങ്ങള്‍ അത്രയും ഉണ്ട്. അതൊക്കെ പറഞ്ഞ് നല്ല പുള്ള ചമയാനൊന്നും എനിക്ക് താത്പര്യമില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്. എല്ലാവരെയും ഞാന്‍ കുറ്റം പറയുന്നില്ല, എന്നാല്‍ ചിലര്‍ ഈ പ്രിവിലേജുകള്‍ മുതലെടുക്കുന്നുണ്ട്. ഇവര്‍ അത് മുതലെടുക്കുമ്പോള്‍ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക. നുണകള്‍ എന്തോരം വേണമെങ്കിലും പറയാം. പക്ഷെ അവസാനം സത്യമേ വിജയിക്കൂ. ഞാന്‍ ഇതെല്ലാം ദൈവത്തിലേക്ക് വിടുകയാണ്’, എന്നും ഷിയാസ് പറഞ്ഞു. സംഭവം പുറത്തുവന്നതിന് ശേഷം ഉമ്മയും വിവാഹം കഴിക്കാന്‍ പോകുന്ന ആളും പ്രതികരിച്ചത് എങ്ങനെയാണെന്നും ഷിയാസ് പറഞ്ഞു.
‘ഉമ്മാക്ക് ഇത് കേട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. ഉമ്മയൊക്കെ പഴയ പത്താം ക്ലാസ് ഫെയിലാണ്. ഉമ്മയ്ക്ക് ഈ സാഹചര്യത്തില്‍ സമാധാനിപ്പിക്കാനോ ഒന്നും അറിയില്ല. ഞങ്ങള്‍ തമ്മില്‍ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഉമ്മ എന്ന നിലയില്‍ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നു,’ ഷിയാസ് വികാരാധീനനായി.
‘ഈ വിഷയം വന്നപ്പോള്‍ കെട്ടാന്‍ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊ ല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാന്‍ മനസിലാക്കിയ കാര്യമാണ്,’ ഷിയാസ് കരീം പറഞ്ഞു.
