Connect with us

ഷിയാസ് കരീം വിവാഹിതനായി

Actor

ഷിയാസ് കരീം വിവാഹിതനായി

ഷിയാസ് കരീം വിവാഹിതനായി

ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുൻപ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടർന്നാണ് സിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നത്. ഇന്ന് സ്റ്റാർ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്.

ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാൻ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ ഷിയാസ് കരീം വിവാഹിതനായിരിക്കുകയാണ്.

നടന്റെ ദീർഘകാല സുഹൃത്തായ ദർഫയാണ് വധു. ദുബായിലാണ് ദർഫയെന്നാണ് വിവരം. സിനിമ ടെലിവിഷൻ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം തീരുമാനിച്ചുവെന്നും, നവംബർ 25ന് വിവാഹം കഴിക്കുമെന്നും ഷിയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫയെന്നും, അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാൽ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും ശേഷം സുഹൃത്തുക്കളായി തീരുകയുമായിരുന്നെന്നാണ് ഷിയാസ് നേരത്തെ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം, ഷിയാസ് വിവാഹിതനാവാൻ ഒരുങ്ങിയിരുന്നു. ദുബായിൽ വച്ച് പെൺകുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാൽ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഷിയാസ് സംസാരിച്ചുിരുന്നു. വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. എന്റെ കല്യാണം എന്തായാലും ഉണ്ടാവും. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാൻ കല്യാണം കഴിക്കും.

നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ വേറൊരാളെ കല്യാണം കഴിക്കും. ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാൻ എന്തായാലും ഞാൻ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും.

അതിന്റെ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. എന്തായാലും കല്യാണം ഉണ്ടാകും. നമ്മൾ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം ഒരിക്കലും മുന്നോട്ട് പോകില്ല. അങ്ങനെ ആയിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം എളുപ്പമായേനെ,’ എന്നാണ് വിവാഹത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ ഷിയാസ് കരീം പറഞ്ഞത്.

നേരത്തെ ഷിയാസിന്റെ വിവാഹ നിശ്ചയ വാർത്തകൾക്ക് പിന്നാലെ പീഡനാരോപണം ഉയർന്ന് വന്നിരുന്നു. ഷിയാസ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്ത് വരികയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. കല്യാണം മുടക്കുക, എന്നെ സമൂഹത്തിന് മുന്നിൽ നാറ്റിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ വിചാരിച്ചത് ഷിയാസ് കരീം ഈ കേസോടെ തീർന്നു എന്നാണ്.

തെറ്റ് ചെയ്‌തെങ്കിൽ എനിക്ക് തലയുയർത്തി നടക്കാൻ പറ്റില്ല. ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം കൊടുത്തിട്ട് ഒന്നും ചെയ്തിട്ടില്ല. ആ സ്ത്രീക്ക് എന്നേക്കാളും പ്രായമുണ്ട്. തനിക്കെതിരെ കേസെടുക്കുമ്പോൾ ആ സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും പൊലീസിനും അറിയില്ലായിരുന്നെന്ന് ഷിയാസ് കരീം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top