Malayalam
RCCയിലെ സുഹൃത്തിന് രക്തം ആവശ്യമാണെന്ന് ദിലീഷ് പോത്തന്‍, സഹായവുമായി DYFI; അഭിനമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി
RCCയിലെ സുഹൃത്തിന് രക്തം ആവശ്യമാണെന്ന് ദിലീഷ് പോത്തന്‍, സഹായവുമായി DYFI; അഭിനമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി
മലയാളികള്‍ക്ക് നടനായും സംവിധായകനായും സുപരിചിതനാണ് ദിലീപ് പോത്തന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ആര്‍സിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമാണെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ഉടന്‍ സഹായവുമായി എത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ.
നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ദിലീഷിന്റെ പോസ്റ്റില്‍ കമന്റായി അറിയിക്കുകയായിരുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് മന്ത്രി വി ശിവന്‍കുട്ടി അഭിനമാനമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ടെന്നും ഷിജു ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ടെന്ന് കാണിച്ച് ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഉടന്‍ തന്നെ ഡി വൈ എഫ് ഐ ആര്‍ സി സിയിലേക്ക് സന്നദ്ധരായ സഖാക്കളെ അയക്കുകയും ദിലീഷിന്റെ പോസ്റ്റിന് മറുപടി നല്‍കുകയുമായിരുന്നു. ഡി വൈ എഫ് ഐയുടെ മറുപടിയ്ക്ക് ദിലീഷ് പോത്തനും മറുപടി നല്‍കി.
ദിലീഷ് പോത്തന്റെ പോസ്റ്റ്
തിരുവനന്തപുരം RCC യില്‍ ചികിത്സയിലുള്ള ഒരു സുഹൃത്തിന് അത്യാവശ്യമായി രക്തം ആവശ്യമുണ്ട്. ഗ്രൂപ്പ് ഏതായാലും മതി.
ബന്ധപ്പെടേണ്ട നമ്പര്‍ : 9539508369
ഡി വൈ എഫ് ഐയുടെ മറുപടി
നമ്പരിലുള്ള വ്യക്തിയെ വിളിച്ചു. DYFI സഖാക്കള്‍ അവിടെ എത്തി ബ്ലഡ് നല്‍കാന്‍ ഏര്‍പ്പാട് ചെയ്തു. സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ട്.
ഡോ.ഷിജൂഖാന്‍
DYFI ജില്ലാ സെക്രട്ടറി
തിരുവനന്തപുരം
