Connect with us

‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’; സുധി മരിച്ച ദിവസവും ശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് രേണു

Malayalam

‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’; സുധി മരിച്ച ദിവസവും ശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് രേണു

‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’; സുധി മരിച്ച ദിവസവും ശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് രേണു

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇപ്പോഴിതാ സുധി മരിച്ച ദിവസവും ശേഷവും താന്‍ നേരിട്ട പ്രതിസന്ധികളെയും കേട്ട പഴികളെയും കുറിച്ച് പറയുകയാണ് രേണു. തന്റെ മനസിന്റെ ആശ്വാസത്തിന് റീല്‍സ് ഇട്ടപ്പോള്‍ , അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞതെന്ന് രേണു പറയുന്നു. ജോഷ് ടോക്കില്‍ ആയിരുന്നു അവരുടെ തുറന്നുപറച്ചില്‍.

രേണു സുധിയുടെ വാക്കുകള്‍ ഇങ്ങനെ

ഞങ്ങള്‍ക്ക് നല്ല കാലം വന്ന് തുടങ്ങുക ആയിരുന്നു. അപ്പോഴേക്കും വിധി സുധിച്ചേട്ടനെ തട്ടിയെടുത്തു. വിധി ക്രൂരനാണെന്ന് പറയുന്നത് സത്യമാണ്. എനിക്ക് എല്ലാം സുധി ചേട്ടന്‍ ആയിരുന്നു. പക്ഷേ ആ വിധി സുധിച്ചേട്ടനെ തട്ടിപ്പറിച്ചോണ്ട് പോയി. സംഭവം അറിഞ്ഞപ്പോള്‍ എന്റെ തലയില്‍ എന്തോ മിന്നല്‍ പോകുമ്പോലെ ആണ് തോന്നിയത്. സുധിച്ചേട്ടനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാണണ്ടാന്ന് പറഞ്ഞ് ഞാന്‍ ഓടി.

അപ്പോഴും ആള്‍ക്കാര്‍ പറഞ്ഞത് ‘കണ്ടില്ലേ, അവള്‍ക്ക് സുധിയെ കാണണ്ടെന്ന്. അവള് എന്തൊരു സാധനമാണ്’, എന്നാണ്. ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ എനിക്കൊപ്പം തലേദിവസം വരെ കിടന്നുറങ്ങിയ സുധിച്ചേട്ടന്‍ ആണ് പിറ്റേന്ന് ജീവനില്ലാത്ത ശരീരവുമായി വന്നത്. അതെനിക്ക് കാണാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ഞാന്‍ ഓടിപ്പോയത്. ഒടുവില്‍ ഏട്ടനെ ഞാന്‍ കണ്ടു. എന്നിട്ടും ഞാന്‍ വീണില്ല.

എനിക്ക് എന്തോ ഒരു ധൈര്യം, മുന്നോട്ട് ജീവിക്കണമെന്ന ധൈര്യം വന്നു. സുധിച്ചേട്ടന്റെ ആ?ഗ്രഹങ്ങളെല്ലാം എന്നിലും മക്കളിലൂടെയും നിവര്‍ത്തിയാകണം. എന്റെ മനസിന്റെ ആശ്വാസത്തിന് ഞാന്‍ ഒരു റീല്‍സ് ഇടുമ്പോള്‍, അവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെ ആളുകള്‍ പറഞ്ഞു. ആദ്യമൊക്കെ വിഷമം വന്നു. പറയുന്നവര്‍ പറഞ്ഞോണ്ട് ഇരിക്കത്തെ ഉള്ളൂ. ആരുടെയും വായ മൂടി കെട്ടാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു. എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ മുന്നോട്ട് തന്നെ ജീവിക്കും. ആ ചിന്ത മാത്രമെ ഉള്ളൂ. സുധിച്ചേട്ടന്‍ എപ്പോഴും എന്റെ ഉള്ളില്‍ തന്നെ ഉണ്ട്. ഒപ്പം തന്നെ ഉണ്ട്. ഈ സമൂഹത്തിന് മുന്നില്‍ ജീവിച്ച് കാണിച്ച് കൊടുക്കണം എന്നും രേണു പറയുന്നു.

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. നേരത്തെ തന്നെ വീട് വയ്ക്കാന്‍ സഹായവുമായി പലരും വന്നെങ്കിലും സ്ഥലം ആയിരുന്നു പ്രശ്‌നം ഇപ്പോള്‍ വീട് വയ്ക്കാന്‍ സ്ഥലം സൌജന്യമായി നല്‍കിയിരിക്കുകയാണ് ഒരു പുരോഹിതന്‍.

അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്റ് സ്ഥലം ദാനം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്നും ഏറ്റുവാങ്ങി.

കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. തന്റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു. സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സഫലമാകുന്നതെന്നാണ് സ്ഥലം ലഭിച്ചതിനെക്കുറിച്ച് രേണു പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top