തിരുവോണ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി ശിവദ; നടിയ്ക്കും മുരളികൃഷ്ണനും കൂട്ടായി ഇനി അരുന്ധതി; ഇരട്ടി മധുരമെന്ന് ആരാധകർ
ജൂലൈ 20 നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്. എന്നാല്‍ തിരുവോണ ദിനത്തിലാണ് ഈ സന്തോഷവാര്‍ത്ത താരം പുറത്തു വിട്ടത്. അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ശിവദ വ്യക്തമാക്കി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം അഭിനയിച്ച ചിത്രം. കുറച്ചു മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ശിവദ അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഒരു പെണ്‍കുഞ്ഞു പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.മകളുടെ കുഞ്ഞിക്കൈയുടെ ഫോട്ടോ സഹിതമാണ് ശിവദയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
നിരവധി ആരാധകരാണ് ശിവദയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. ഇതിന് താഴെ നടി ഐശ്വര്യ ലക്ഷ്മിയുടെ കമന്റ് ശ്രദ്ധേയമാണ്. ‘എനിക്ക് അറിയാലോ’ എന്നായിരുന്നു താരത്തിന്റെ കമന്റ്.
കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ ചലച്ചിത്രലോകത്തേക്ക് വന്നത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.
shivadhaa- reveals about her child