Connect with us

പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല; എല്ലാം ഈശ്വരന്റെ വിധി; മകളെ കുറിച്ച് മനസ് തുറന്ന് തെരുവിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മൊണ്ടാൽ

Bollywood

പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല; എല്ലാം ഈശ്വരന്റെ വിധി; മകളെ കുറിച്ച് മനസ് തുറന്ന് തെരുവിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മൊണ്ടാൽ

പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല; എല്ലാം ഈശ്വരന്റെ വിധി; മകളെ കുറിച്ച് മനസ് തുറന്ന് തെരുവിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മൊണ്ടാൽ

മനുഷ്യന്റെ ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി എന്ന് പറയുന്നത് എത്ര സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് റെയിൽവേ പ്ലാറ്റഫോമിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മണ്ഡലിന്റെ ജീവിതം. ലതാ മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ ക നഗ്മാ ഹേ” എന്ന ഗാനമാണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . മുഷിഞ്ഞ വേഷത്തിൽ റെയിൽവേ പ്ലാറ്റഫോമിൽ പാടി അലഞ്ഞു കയ്യിൽ കിട്ടുന്ന ചില്ലറകൾ കൊണ്ട് തെരുവിൽ ജീവിച്ച രാണു ഒറ്റ രാത്രി കൊണ്ട് താരമായി .

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്.ല​ത മ​​ങ്കേ​ഷ്​​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ര്‍ ഹി​റ്റ്​ ഗാ​നം അ​തേ ഭാ​വ​തീ​വ്ര​ത​യി​ലാ​ണ്​ റാ​നു മ​രി​യ മൊ​​ണ്ഡ​ല്‍ പാ​ടി ഫലിപ്പിച്ചത്. മൊ​ബൈ​ലി​​ല്‍ ​നി​ന്ന്​​ ഇ​ന്‍​റ​ര്‍​നെ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​പ്പ​ര​ന്ന ഈ ​ഗാ​നാ​ലാ​പ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​മ്ബ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ശ്രദ്ധേയമായി മാ​റിയത്.

എന്നാൽ , ഒരുപാട് ആരാധകരുള്ള ഇവര്‍ പാടിയ ഗാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുമ്ബോള്‍ രാണുവിന്റെ വ്യക്തിജീവിതത്തെ കുറിച്ചും ചര്‍ച്ചകൾ നടക്കുകയാണ്. അമ്മയ്ക്ക് പണവും പ്രസിദ്ധയുമെത്തിയപ്പോൾ മകൾ തിരിച്ചു വന്നതിനെ ആളുകൾ വിമര്ശിക്കുന്നുണ്ട്.

മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം വൈറലായതോടെയാണ് മടങ്ങിവരവിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ താന്‍ അമ്മയെ ഉപേക്ഷിച്ച്‌ പോയതല്ലായിരുന്നു എന്നും റെയില്‍വേ സ്‌റ്റേഷനില്‍ അമ്മ പാട്ടു പാടുന്നത് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് മകള്‍ എലിസബത്ത് സതി റായ് പറഞ്ഞത്. പക്ഷേ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മകള്‍ രംഗത്തെത്തിയെങ്കിലും മൗനം പാലിക്കുകയായിരുന്നു രാണു.

എന്നാൽ , തിരിച്ചുവന്ന മകളെ ചേര്‍ത്തു നിര്‍ത്തിയ രാണു ഇതായിപ്പോൾ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം ഈശ്വരന്റെ വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം രാണു പറഞ്ഞു.

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ യതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ
ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടൻതന്നെ അദ്ദേഹമത് മൊബൈലിൽ പ്പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.

.തുടക്കത്തില്‍ ആരാണ് ഗായികയെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവരുടെ പാട്ട് ഷെയര്‍ ചെയ്തു.

പിന്നീട് ആരോ രാണുവിനെ കണ്ടുപിടിച്ച്‌ ഉഗ്രന്‍ മേക്കോവര്‍ എല്ലാം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു. സ്‌റ്റേജ് ഷോകളിലും മറ്റും പാടാന്‍ അവസരവും ലഭിച്ചിരുന്നു. പിന്നീട് പ്രശസ്ത ഗായകന്‍ ഹിമേഷ് രേഷാമിയ ഒരു ചിത്രത്തില്‍ പാടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പലരുടെയും വാട്‌സ്‌ആപ് ഫേസ്ബുക്ക് സ്റ്റാറ്റസ് ആണ് രാണുവിന്റെ ശബ്ദം.

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതില്‍ ആദ്യ ഭര്‍ത്താവായ ബാബു മൊണ്ടാലിന്റെ മകളാണ് സതി. ഈ വിവാഹത്തില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മക്കള്‍ മുംബൈയില്‍ തന്നെയായിരിക്കുമെന്നുമാണ് സതി പറയുന്നത്. ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. എന്തുകൊണ്ടാണ് അവര്‍ അമ്മയെ നോക്കാത്തതെന്നും സതി ചോദിക്കുന്നു.

ranu mondal- reveals about her daughter sathi

More in Bollywood

Trending

Recent

To Top