Connect with us

ലാലേട്ടനോട് സ്നേഹം മാത്രം എന്നിട്ട് പോലും….. മനസ് തുറന്ന് ടൊവിനോ

Malayalam

ലാലേട്ടനോട് സ്നേഹം മാത്രം എന്നിട്ട് പോലും….. മനസ് തുറന്ന് ടൊവിനോ

ലാലേട്ടനോട് സ്നേഹം മാത്രം എന്നിട്ട് പോലും….. മനസ് തുറന്ന് ടൊവിനോ

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് തുറന്ന് പറഞ്ഞു നടൻ ടൊവിനോ തോമസ്. ഓരോ തവണ ലാലേട്ടനെ കണ്ടു കഴിയുമ്ബോഴും ആ ഹൃദയത്തില്‍ ആണ് അദ്ദേഹം നമ്മളെ പ്രതിഷ്ഠിച്ചിരിക്കുന്നത് തോന്നുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ.

എല്ലാവരോടും വളരെ ഫ്രണ്ട്‌ലിയായിട്ടാണ് ലാലേട്ടന്‍ ഇടപെടാറുളളതെന്നും അത്രമാത്രം സ്‌നേഹവും ബഹുമാനവും ആണ് ലാലേട്ടന്‍ തന്നു കൊണ്ടിരിക്കുന്നതെന്നും ടൊവിനോ പറഞ്ഞു. എന്നിട്ട് പോലും ബഹുമാനം കലര്‍ന്ന ഒരു പേടി തനിക്ക് ലാലേട്ടനോട് ഉണ്ടെന്നും ടൊവിനോ വ്യക്തമാക്കി. ലാലേട്ടന്‍ എപ്പോഴും ഒരത്ഭുതം ആണെന്നും അമ്മയുടെ ഷോ റിഹേഴ്‌സല്‍ ക്യാമ്ബില്‍ വെച്ച്‌ താനത് നേരിട്ട് കണ്ടു മനസ്സിലാക്കിയതാണെന്നും നടന്‍ പറഞ്ഞു. ചെറുപ്പക്കാരെ പോലെ പാട്ടിനും ഡാന്‍സിനും മാജിക് പഠിക്കാനും എല്ലാം വിശ്രമം ഇല്ലാതെ ലാലേട്ടന്‍ ഓടി നടന്നു റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു.

എന്നാൽ , അദ്ദേഹത്തെ പോലെയൊന്നും തനിക്ക് അത് പറ്റില്ല എന്നും ടോവിനോ പറയുന്നു. ശെരിക്കും തങ്ങളില്‍ ആരാണ് ന്യൂ ജെനെറേഷന്‍ എന്നാണ് തനിക്കു അപ്പോള്‍ തോന്നിയത് എന്നും ടോവിനോ കൂട്ടിച്ചേർത്തു.


ലൂസിഫര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ടൊവിനോ ആദ്യമായി അഭിനയിച്ചിരുന്നത്. ലാലേട്ടനൊപ്പം കോമ്പിനേഷൻ സീനുകള്‍ ഇല്ലായിരുന്നെങ്കിലും ലൂസിഫറിലെ ടൊവിനോയുടെ റോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ തന്റെ ജീവിതത്തിലെ നിർണായക സ്ഥലമാണ് അനന്തപുരിയെന്ന് ടൊവിനോ പറഞ്ഞിരുന്നു. സർക്കാരിന്റെ സംസ്ഥാനതല ഓണവാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുമ്പോഴായിരുന്നു ടൊവിനോ ഇക്കാര്യം പറഞ്ഞത്.

ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്കും സംഭവങ്ങൾക്കും അനന്തപുരി സാക്ഷിയായിട്ടുണ്ട്. മുഖ്യാതിഥിയായി നിശാഗന്ധിയിലെ വേദിയിലെത്തിയപ്പോൾ ഓർമ്മയിലേക്ക് ഓടിയെത്തിയത് ഈ സംഭവങ്ങളാണ്.വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ ഐ.ടി. കമ്പനിയിൽ അഭിമുഖത്തിനെത്തിയപ്പോൾ ആദ്യ റൗണ്ടിൽ പുറത്തായി. ഐ.ടി. കമ്പനിയിലെ ജോലിയല്ല അഭിനയമാണ് തനിക്ക് താത്പര്യമെന്ന് തീരുമാനിച്ചു. ആദ്യ സിനിമയുടെ സ്വിച്ച് ഓൺ കർമം നടന്നതും തിരുവനന്തപുരത്താണ്.

2011-ലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘അണ്ടർ ദ ഹാത്തോൺ ട്രീ’ എന്ന സിനിമ സുഹൃത്തുക്കളോടൊപ്പം കണ്ടതിന്റെ ഓർമ്മകളാണ് വേദിയിൽ ഇരുന്നപ്പോൾ തന്റെ മനസ്സിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി രണ്ടാം വർഷവും പ്രളയദുരന്തമുണ്ടായെങ്കിലും ഈ ഓണം അതിജീവനത്തിന്റെയും സന്തോഷത്തിന്റെയുമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

tovino thomas- reveals a secret about mohanlal

More in Malayalam

Trending

Recent

To Top