Connect with us

അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം കൊറോണ വൈറസ്, എല്ലാം വൈറസിന്റെ ഓരോരോ ആക്ടിവിറ്റികള്‍; ഷൈന്‍ ടോം ചാക്കോ

Malayalam

അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം കൊറോണ വൈറസ്, എല്ലാം വൈറസിന്റെ ഓരോരോ ആക്ടിവിറ്റികള്‍; ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം കൊറോണ വൈറസ്, എല്ലാം വൈറസിന്റെ ഓരോരോ ആക്ടിവിറ്റികള്‍; ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ അഭിമുഖമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അഭിമുഖങ്ങളിലെ താരത്തിന്റെ വിചിത്രമായ സ്വഭാവങ്ങളാണ് ട്രോളന്മാര്‍ പലപ്പോഴും ഏറ്റെടുക്കുറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് ഷൈന്‍. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്. അത് നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ തന്നെയുണ്ട്. അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകും’ എന്നാണ് ഷൈന്‍ പറയുന്നത്.

അതേസമയം, ‘ദസറ’ ആണ് ഷൈനിന്റെതായി ഇപ്പോള്‍ തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുന്നത്. നാനി നായകനായ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ആണ് ഇനി ഷൈനിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

ഏപ്രില്‍ 6ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അഹാനയ്‌ക്കൊപ്പമുള്ള ‘അടി’, ‘അയ്യര്‍ കണ്ട ദുബായ്’, ‘ലൈവ്’, ‘ആറാം തിരുകല്‍പ്പന’, ‘വെള്ളേപ്പം’ എന്നീ സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

More in Malayalam

Trending

Recent

To Top