Connect with us

ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ്

Malayalam

ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ്

ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻസിയ്ക്ക് മാത്രം, ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും ഇല്ല; വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല; ശാന്തിവിള ദിനേശ്

മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇപ്പോഴിതാ സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ തുറന്ന് പറച്ചിൽ നടത്തിയ നടി വിൻസി അലോഷ്യസിനെ കാത്തിരിക്കുന്നത് ദിലീപ് കേസിലെ അതിജീവിതയുടെ അവസ്ഥയെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്.

സിനിമാ സെറ്റുകളിൽ ഷാഡോ പോലീസ് വരാൻ പാടില്ലെന്ന് ആദ്യം പറഞ്ഞത് ബി ഉണ്ണിക്കൃഷ്ണനാണ്. അദ്ദേഹം ലഹരി ഉപയോഗിക്കുന്ന ആളല്ല. പിന്നെന്താണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല. ഫിലിം ചേംബർ ആദ്യം മുതൽക്കേ പറയുന്നത് സെറ്റുകളിൽ ഷാഡോ പോലീസ് വരട്ടെ എന്നാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടയായ ഓം പ്രകാശ് താമസിക്കുന്ന സെവൻ സ്റ്റാർ ഹോട്ടലിൽ വെളുപ്പിന് ഒരു നടി ചെന്ന് ഉറങ്ങാൻ കിടന്നുവത്രേ. ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിപ്പോയത്രേ. പോലീസ് കേസെടുത്തില്ല. പോലീസ് പറയുന്നത് ആ നടിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നാണ്.

ചില നടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്മാരും ഉളള സെറ്റുകളിൽ ലഹരി ഉണ്ടെന്ന് സിനിമാക്കാർക്ക് അറിയാം. ആ സെറ്റുകളിൽ ഷാഡോ പോലീസിനെ ഇറക്കി ഒരു 5 കാരവൻ പൊക്കാമെങ്കിൽ മലയാള സിനിമയിലെ ലഹരിക്ക് ഒരു അറുതി ഉണ്ടാക്കാൻ പറ്റും. അല്ലാതെ അമ്മ സംഘടനക്കൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇവരാരും അമ്മയിൽ അംഗങ്ങളൊന്നും അല്ല. ഷൈൻ ടോം ചാക്കോയ്ക്ക് ഈയടുത്താണ് ഒരുപാട് ചർച്ചകൾക്ക് ശേഷം അംഗത്വം കൊടുത്തത്. എങ്കിലും അമ്മ വിചാരിച്ചാലൊന്നും ഒന്നും ചെയ്യാനാകില്ല.

പരാതി നൽകിയ പെൺകുട്ടി അന്ന് തന്നെ പറയണമായിരുന്നു, ഇയാളുടെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന്. ഇന്റേണൽ കമ്മിറ്റിയിൽ അന്ന് തന്നെ പരാതി കൊടുത്ത് കല്ലും നെല്ലും തിരിക്കണമായിരുന്നു. മാസങ്ങൾക്ക് ശേഷം ഒരു പള്ളിയുടെ പരിപാടിയിൽ ചെന്ന് നിന്ന് പത്താളുടെ കയ്യടി കിട്ടാൻ വേണ്ടി അവിടെ ചെന്ന് നിന്നല്ല പറയേണ്ടത്. ഞാൻ അഭിനയിച്ച സിനിമയുടെ സെറ്റിൽ ഒരു നടന്റെ വായിൽ നിന്ന് വെള്ളപ്പൊടി വന്നു എന്ന് അന്ന് പറയണമായിരുന്നു.

ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻ സി അസോഷ്യസിന് മാത്രമായിരിക്കും. വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല. സംസ്ഥാന അവാർഡൊക്കെ വാങ്ങിയ നടിയാണ് അവർ. ഈ തുറന്ന് പറച്ചിലിൽ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും വരില്ല. കാരണം ഒരു പടം ഓടിയാൽ അടുത്ത പടത്തിന് കോടികൾ ചോദിക്കുന്ന ആളല്ല അയാളെന്നാണ് പറയുന്നത്. പൈസക്ക് വേണ്ടി വാശി പിടിക്കുന്ന ആളല്ല. സെറ്റിൽ കൃത്യസമയത്ത് വരുന്ന ആളാണ്. സെറ്റിൽ നന്നായി പെരുമാറുന്ന ആളാണ്. നന്നായി അഭിനയിക്കുന്ന ആളാണ്.

അങ്ങനെ ഒരാൾക്ക് നഷ്ടം വരാൻ സാധ്യത ഇല്ല. കാരണം അയാളെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട്. കുറുപ്പ് പോലൊരു പടത്തിൽ ദുൽഖറിനേക്കാളും മനോഹരമായിട്ട് അഭിനയിച്ചത് അയാളാണ്. അയാളെ സിനിമയ്ക്ക് ആവശ്യമുണ്ട്. തുറന്ന് പറച്ചിൽ കൊണ്ട് നഷ്ടം വിൻസിമാർക്ക് ആയിരിക്കും. അവരെ വിളിച്ച് അഭിനയിപ്പിച്ചാൽ, പത്ത് ദിവസങ്ങൾക്ക് ശേഷം നമ്മളെ കുറിച്ച് എന്തെങ്കിലും പറയാൻ സാധ്യതയുണ്ട് എന്ന് കരുതി അവരെ വിളിക്കാതിരിക്കാനാണ് സാധ്യത.

കേരളം മുഴുവൻ പിന്തുണച്ച ആളായിരുന്നു ദിലീപ് കേസിലെ അതിജീവിത. തേനും പാലും ഒഴുക്കിയാണ് മലയാള സിനിമ അവർക്ക് വേണ്ടി സംസാരിച്ചത്. മോളേ, പെങ്ങളേ വന്നേ ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ്. അവർ സഹകരിപ്പിച്ചിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുളള നായിക ആ പെൺകുട്ടി ആയേനെ. അവർ ഈ കേസിന് ശേഷമുളള 6 വർഷം എത്ര സിനിമയിൽ അഭിനയിച്ചു എന്നൊന്ന് അന്വേഷിച്ച് നോക്കണം. ഒരുത്തനും വിളിച്ചില്ല. പിന്തുണച്ചവരൊക്കെ ആ വഴി അങ്ങ് പോയി. വിൻസിമാർക്കും അതുണ്ടാകാനാണ് സാധ്യത.

അല്ലെങ്കിൽ ബി ഉണ്ണിക്കൃഷ്ണൻ അടക്കമുളളവർ എടുക്കുന്ന അടുത്ത പത്ത് പടത്തിലേക്ക് വിൻ സിയെ ബുക്ക് ചെയ്യട്ടെ അവർ. നേരെ വാ നേരെ പോ എന്ന് ജീവിക്കുന്ന, നന്നായി അഭിനയിക്കുന്ന പെൺകുട്ടിയാണ്, അവൾക്ക് ഞങ്ങൾ അവസരം കൊടുക്കും എന്ന് പറയട്ടെ. പറയില്ല. അതുകൊണ്ട് തന്നെ നഷ്ടം വിൻസിക്ക് തന്നെയാണ്. സെറ്റിൽ ലഹരി ഉപയോഗിക്കുന്ന നിരവധി പേരെ താൻ കണ്ടിട്ടുണ്ട്. പഴയ നടന്മാരിൽ പലരും മദ്യപിക്കാറുണ്ട്. എന്നാൽ ഷൂട്ടിംഗിനെ ബാധിക്കുന്ന രീതിയിൽ ഒന്നും ചെയ്യാറില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ലഹരി ഉപയോഗമുള്ള സിനിമ സെറ്റുകളിൽ ഇനി മുതൽ സഹകരിക്കില്ലെന്നും നടി പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനിടയിലാണ്, എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പ്രസ്‌താവിച്ചത്. വലിയ പ്രാധാന്യത്തോടെ എൻറെ വാക്കുകൾ മാധ്യമങ്ങൾ വാർത്തയാക്കി. പക്ഷേ ആ വാർത്തകൾക്ക് താഴെ വരുന്ന കമൻറുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞാൽ വായനക്കാർക്ക് പുതിയ കഥകൾ മെനയേണ്ടതില്ലല്ലോ

ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന നടനിൽ നിന്നുമാണ് എനിക്ക് ഒരു മോശം അനുഭവമുണ്ടായത്. അയാൾ ലഹരി ഉപയോഗിച്ചിരുന്നു. ഞാൻ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാനായി ഞാനൊരു ഭാഗത്തേക്ക് മാറാൻ തീരുമാനിച്ചു. അപ്പോൾ അയാൾ പറഞ്ഞു വേണമെങ്കിൽ ഞാനും കൂടെ വരാം. വസ്ത്രം ഞാൻ ശരിയാക്കിത്തരാം എന്നൊക്കെ. അതും എല്ലാവരുടെയും മുന്നിൽ വച്ച്. ആ വ്യക്തിയുമായി സിനിമയിൽ തുടർന്ന് സഹകരിച്ച് പോകാൻ വല്ലാതെ ബുദ്ധിമുട്ടി. മറ്റൊരു ദിവസം ഒരു സീൻ എടുക്കുന്നതിൻറെ റിഹേഴ്‌സൽ നടക്കുന്ന സമയം ഈ നടൻ വായിൽ നിന്നും വെള്ളപ്പൊടി തുപ്പുകയാണ്.

ഇതിൽ നിന്നും സിനിമ സെറ്റിൽ പരസ്യമായി ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. ഇവരെപ്പോലുള്ളവർ ശല്യമായി മാറുമ്പോൾ അതൊന്നും കണ്ടില്ല എന്ന് നടിച്ച് സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ലഹരി ഉപയോഗിച്ച് സ്വബോധം നഷ്‌ടപ്പെടുന്നവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ല. എൻറെ ബുദ്ധിമുട്ടുകൾ മനസിലാക്കി ആ സിനിമയുടെ സംവിധായകൻ ആ നടനോട് സംസാരിച്ചു.

അയാൾ പ്രധാന താരം ആണല്ലോ. ഉപദേശിക്കുന്നതിന് പരിധിയുണ്ട്. പിന്നീട് എന്നോട് കേണപേക്ഷിച്ചാണ് അവർ സിനിമ പൂർത്തിയാക്കിയത്. ആ സിനിമ നല്ലതായിരുന്നു. പക്ഷേ ആ നടനിൽ നിന്നുള്ള അനുഭവം വളരെയധികം മോശമായിപ്പോയി. ലഹരി ഉപയോഗിക്കുന്നു എന്ന് അറിയുന്ന സെറ്റിൽ ഞാനിനി അഭിനയിക്കില്ല എന്ന് തീരുമാനമെടുത്തത് ഇതുകൊണ്ടാണ്. എൻറെ ഒരു മുൻപ്രസ്‌താവനയുടെ പേരിൽ ജനങ്ങൾ ഓരോന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ല.

സിനിമയിൽ അവസരം കുറയുമ്പോൾ പ്രയോഗിക്കുന്ന ബുദ്ധിയല്ലേ എന്ന് ചോദിക്കുന്നവരോട് ചിലത് പറയാനുണ്ട്… സിനിമ ഉണ്ടെങ്കിലും സിനിമ ഇല്ലെങ്കിലും അത് തുറന്നു പറയാനുള്ള മനോധൈര്യം എനിക്കുണ്ട്. സിനിമ എൻറെ ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ്. സിനിമ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. ലഹരിയെ പരസ്യമായി പിന്തുണയ്ക്കാൻ എനിക്ക് ആകില്ലെന്നാണ് നടി പറഞ്ഞിരുന്നത്.

മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം ശല്യം ചെയ്ത നടന്റെ പേര് പരസ്യമാക്കരുത് എന്ന ധാരണയിലാണ് താൻ പരാതി നൽകിയത്, എന്നാൽ നടന്റെ പേര് പുറത്തുവന്നതോടെ അവർ വിശ്വാസ വഞ്ചന കാണിച്ചുവെന്നും നടി പറഞ്ഞിരുന്നു. ന്നെ ബുദ്ധിമുട്ടിച്ച ആളുടെ പേര് പുറത്തു പറഞ്ഞാൽ അയാൾ അഭിനയിക്കുന്ന സിനിമകളെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഞാൻ പേര് പറയാതിരുന്നത്. അയാൾ നന്നാകാൻ തീരുമാനിച്ചാൽ അയാളെ വീണ്ടും പരിഗണിക്കണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ. സിനിമാ സെറ്റിൽ ഇങ്ങനെ ലഹരി ഉപയോഗിച്ച് വന്നു മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കരുത്. ഞാൻ ഒരു നിലപാട് എടുത്ത് ഒരു മാറ്റം ഉണ്ടാകുമ്പോൾ ഇരകളായ നിരവധി പേർക്ക് മുന്നോട്ട് വരാൻ ധൈര്യം ഉണ്ടാകും. ആരും മുന്നോട്ട് വന്നില്ലെങ്കിൽ ഇതൊക്കെ ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും.

ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. പക്ഷേ ഫിലിം ചേംബർ ബന്ധപ്പെട്ടപ്പോൾ അവരെ വിശ്വസിച്ചാണ് ഞാൻ പരാതി നൽകിയത്. ആ വിശ്വാസം ആണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ പരാതി നൽകുന്നില്ലെന്ന് ഫിലിം ചേംബറിനോടു പറഞ്ഞാൽ ഈ പ്രശ്നം അവിടെ തീരും. പുറംലോകത്തെ അറിയിക്കേണ്ടത് ഞാൻ എന്റെ വിഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. കളിയാക്കേണ്ടവർ കളിയാക്കും വിമർശിക്കേണ്ടവർ വിമർശിക്കും, ബോധമുള്ളവർ നല്ലരീതിയിൽ എടുക്കും. സജി നന്ത്യാട്ട് വിളിച്ച് പരാതി നൽകാൻ പറയുകയായിരുന്നു. പരാതി നൽകുമ്പോൾ പോലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നില്ല എങ്കിൽ പിന്നെ ആര് പരാതി നൽകും.

ഞാൻ ഒരു തെറ്റും ചെയ്യാത്തിടത്തോളം എനിക്ക് പേടിക്കേണ്ട കാര്യമില്ല. അയാളുടെ പേര് പറയാം, പക്ഷേ അയാളെ വച്ച് ചെയ്യുന്ന സിനിമകളെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ പേര് പറയാൻ തയാറാകാത്തത്. ആ സിനിമ ടീം എനിക്ക് അത്രയും പിന്തുണ നൽകിയതാണ്. എനിക്ക് അവരോടു കടപ്പാടുണ്ട് . ഈ നടന്റെ പേര് പുറത്തുവന്നതുകൊണ്ട് ആ സിനിമ ആരും കാണാതിരിക്കരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രൊഡ്യൂസർസ് അസോയിയേഷന്റെ സെക്രട്ടറി പേര് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്നു, അവർ അത് പാലിച്ചിട്ടുണ്ട്. ‘അമ്മ’ സംഘടനയും പേര് പുറത്തുവിട്ടതായി അറിയില്ല.

സജി നന്ത്യാട്ട് ആണ് പേര് വെളിപ്പെടുത്തിയത് എന്നുണ്ടെങ്കിൽ സജി നന്ത്യാട്ട് പറഞ്ഞിട്ട് ഞാൻ പരാതി നൽകിയ ഒരു സംഘടനയുണ്ടല്ലോ, ആ വ്യക്തിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട് ഞാൻ ആലോചിച്ച് തീരുമാനിക്കും. അയാൾ വിശ്വാസ വഞ്ചന കാണിച്ചു എന്ന് ഉറപ്പായാൽ പരാതി പിൻവലിക്കും. ഇവർ ഇനി ഈ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ അവരുടെ ചില നടപടികൾ ഉണ്ടല്ലോ അത് തുടരാൻ ഇനി ഞാൻ ഇല്ല. വിശ്വാസവഞ്ചന കാണിച്ചെങ്കിൽ പിന്നെ അവർക്ക് കൊടുത്ത പരാതിയുമായി മുന്നോട്ട് പോകേണ്ട കാര്യമില്ലല്ലോ എന്നും വിൻസി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top