News
‘എന്ന് നടക്കാന്‍ ആകുമെന്ന് അറിയില്ല’; കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായ ശിഖ പറയുന്നു
‘എന്ന് നടക്കാന്‍ ആകുമെന്ന് അറിയില്ല’; കോവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സായ ശിഖ പറയുന്നു
ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ എന്ന മാരക വൈറസില്‍ നിന്നും ഇതുവരെ മുക്തി നേടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ കോവിഡ് പടര്‍ന്നുപിടിച്ച നാളില്‍, അവരെ ശുശ്രൂക്ഷിക്കുന്നതിനായി അഭിനയം വിട്ട് വീണ്ടും തന്റെ പഴയ നഴ്സ് കുപ്പായമിട്ട ബോളിവുഡ് നടിയാണ് ശിഖ മല്‍ഹോത്ര.
എന്നാല്‍ തന്റെ സേവനത്തിനൊടുവില്‍ ശിഖയ്ക്ക് കോവിഡ് പിടിപെട്ടു എന്ന വാര്‍ത്ത ആരാധകരെ പോലെ തന്നെ എല്ലാവരെയും നിരാശയിലാഴ്ത്തിയിരുന്നു. അതിനു പിന്നാലെ പക്ഷാഘാതം വന്ന് ശിഖ കിടപ്പിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ഇപ്പോഴും ചികിത്സയില്‍ തുടരുന്ന ശിഖ, തന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.
ആരോഗ്യം മെച്ചപ്പെടുന്നുണ്ട് പക്ഷെ അത് വളരെ സാവധാനമാണ് സംഭവിക്കുന്നത്. എന്ന് വീണ്ടും നടക്കാനാകുമെന്ന് എനിക്ക് അറിയില്ല’ എന്നാണ് ശിഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ആയിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് താരത്തെ കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
