കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ സ്വകാര്യ ഭാഗത്താണ് അവര്‍ സൂചി കുത്തിയിറക്കിയത്; വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാന്
കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ സ്വകാര്യ ഭാഗത്താണ് അവര്‍ സൂചി കുത്തിയിറക്കിയത്; വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാന്
കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ സ്വകാര്യ ഭാഗത്താണ് അവര്‍ സൂചി കുത്തിയിറക്കിയത്; വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാന്
ബോളിവുഡിന്റെ സ്വന്തം കിംങ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ താന്‍ നേരിട്ട വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്. പ്രോലാപ്സ്ഡ് ഡിസ്കിന് ശസ്ത്രക്രിയ നടത്താന്‍ പറഞ്ഞപ്പോള്‍ അന്ധവിശ്വാസം പരിഗണിക്കാന്‍ താന്‍ നിര്‍ബന്ധിതനായതിനെ കുറിച്ചാണ് ഷാരൂഖ് പറയുന്നത്.
തന്റെ ശരീരം തളര്‍ന്നു പോവുകയോ ശബ്ദരഹിതനാക്കുകയോ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അക്യുപങ്ചര്‍ രംഗത്തെ സ്പെഷ്യലിസ്റ്റായ ഒരാളെ തന്നെയാണ് പിന് തെറാപ്പിയ്ക്കായി താന്‍ സമീപിച്ചതെന്നും ഷാരൂഖ് പറയുന്നു.
തന്റെ കഴുത്തില്‍ സൂചി കുത്തുന്നതിനെ കുറിച്ചുള്ള ചിന്തയില്‍ താന്‍ പരിഭ്രാന്തനായിരുന്നു. തന്റെ കഴുത്തില്‍ സൂചികള്‍ കുത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. സ്പെഷ്യലിസ്റ്റ് പറയുന്നത് ആദ്യം ശരിക്കും തനിക്ക് മനസിലായില്ല. ‘നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കൂ, വസ്ത്രങ്ങള്‍ അഴിക്കൂ’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
അതിനാല്‍, താന്‍ തന്റെ ഷര്‍ട്ട് അഴിച്ചു. എന്നിട്ടും’വസ്ത്രം അഴിക്കൂ’ എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മേശപ്പുറത്ത് നഗ്നനായി കിടത്തി, സ്പെഷ്യലിസ്റ്റ് ‘വലിയ വലിയ പിന്നു’കള്‍ സ്വകാര്യഭാഗങ്ങളില്‍ കുത്തി. ബാക്കിയുള്ളവ വിവരിക്കാന്‍ കഴിയാത്തത്ര സങ്കടകരമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ അനുഭവമായിരുന്നു അത്. വേദന അപ്പോള്‍ കാലുകള്ക്കിടയിലാണ്, കഴുത്തിലല്ല എന്നതു മാത്രമാണ് ആകെ വന്ന മാറ്റം എന്നാണ് ഷാരൂഖ് പറയുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....