Connect with us

ദിലീപേട്ടന്‍ നിര്‍മ്മിച്ച് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം; സന്തോഷം പങ്കുവെച്ച് അനൂപ്

News

ദിലീപേട്ടന്‍ നിര്‍മ്മിച്ച് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം; സന്തോഷം പങ്കുവെച്ച് അനൂപ്

ദിലീപേട്ടന്‍ നിര്‍മ്മിച്ച് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം; സന്തോഷം പങ്കുവെച്ച് അനൂപ്

മിമിക്രിയില്‍ നിന്ന് വളര്‍ന്ന് വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാള്‍ സിനിമയില്‍ എത്താം അതിന് പാരമ്പര്യം ആവശ്യമെയില്ലെന്ന് കാണിച്ച് കൊടുത്ത നായകനാണ് ദിലീപ്. ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തന്‍ മലയാള സിനിമയില്‍ വന്ന് പലതിന്റേയും ചുമതലകള്‍ വഹിച്ച് തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി.

ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കുറച്ചുദിവസങ്ങളായി ദിലീപിന്റെ കുടുംബം ആഘോഷത്തിലാണ്. പദ്മാസരോവരത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സന്തോഷം മാത്രമല്ല അത്. അങ്ങ് ഓസ്‌ട്രേലിയയില്‍ വരെ ദിലീപിന്റെ കുടുംബത്തിലെ വിശേഷം ആഘോഷിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ എന്ന് പറയുമ്പോള്‍ നമ്മുടെ കാവ്യയുടെ സഹോദരന്‍ മിഥുന്റെ വീട്ടില്‍ വരെ ആഘോഷമാണ്.

കുറച്ചുദിവസങ്ങളായി മീനാക്ഷിയും, റിയയും, ലക്ഷ്മി അനൂപും അടക്കം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആണ്. ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാന രംഗത്തേയ്ക്ക് കടക്കുന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് കുടുംബാംഗങ്ങള്‍. അനുജന്‍ സംവിധാനം ചെയ്യുമ്പോള്‍ ചേട്ടന്‍ ദിലീപ് തന്നെയാണ് നിര്‍മ്മാതാവ് ആകുന്നത്.

ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ …’തട്ടാശ്ശേരി കൂട്ടം’ .ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപേട്ടന്‍ നിര്‍മ്മിച്ച് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ‘തട്ടാശ്ശേരി കൂട്ടം ‘നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അതിന്റെ ഭാഗമായി റിലീസ് ചെയ്ത ട്രെയ്‌ലര്‍ നിങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ അതിയായ സന്തോഷം എന്നായിരുന്നു അനൂപ് അറിയിച്ചത്.

പഠനത്തിരക്കുകളില്‍ ആണെങ്കിലും അച്ഛനും കൊച്ചച്ഛനും ആശംസകള്‍ അറിയിച്ചു താരപുത്രി കുറച്ചുദിവസങ്ങളായി പങ്കിടുന്ന പോസ്റ്റുകളില്‍ ഒക്കെയും തട്ടാശ്ശേരി കൂട്ടം തന്നെയാണ് വിഷയം. കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങിയതോടെ ഏറെ ആഘോഷത്തിലാണ് ആരാധകരും. മിഥുന്റെ ഭാര്യ റിയ ആകട്ടെ ഒരാഴ്ച മുന്‍പേ തന്നെ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ടിരിക്കുകയാണ്.

ചിത്രത്തില്‍ ദിലീപിന്റെ സുഹൃത്തും നടനുമായ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനെയാണ് കേന്ദ്രകഥാപാത്രമായി അനൂപ് എത്തിക്കുന്നത്. പ്രിയംവദ കൃഷ്ണന്‍ ആണ് നായികയായി ചിത്രത്തില്‍ എത്തുന്നത്. ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ,സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് കഥ. ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്ത, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

അതേസമയം, ദിലീപിന്റെ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരു തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.

More in News

Trending