Connect with us

ചെറുപ്പക്കാരില്‍ പലരും നിര്‍മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകൾ , ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

News

ന്യൂജെന്‍ സിനിമക്കാരുടേത് പഴയ കാഴ്ചപ്പാട് ആണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്.

മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്നൊന്നില്ല. ചെറുപ്പക്കാരില്‍ പലരും നിര്‍മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ എന്നൊന്നില്ല. ചെറുപ്പക്കാരില്‍ പലരും നിര്‍മിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളാണ്. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കില്‍ താന്‍ അതില്‍ ഉള്‍പ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷനല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല എന്നാണ് അടൂര്‍ പറയുന്നത്.

അതേസമയം, കലകളില്‍ ഏറ്റവും മഹത്തായ കല സിനിമയാണെന്ന് അടുത്തിടെ അടൂര്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു സംവിധായകന്‍ സംസാരിച്ചത്. കലകളില്‍ ഏറ്റവും മഹത്തായ കല സിനിമയാണ്. നിരവധി പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതില്‍ കൂടുതല്‍ അറിവുകള്‍ ലോകത്തെ കുറിച്ചും നമ്മളെ കുറിച്ചും സമൂഹത്തെ കുറിച്ചും സിനിമകള്‍ നല്‍കുന്നുണ്ട്. ലോകസിനിമകള്‍ കാണാനും അതിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു പോകാനും ഉപകരിക്കുന്നതാണ് അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകള്‍ എന്നുമാണ് അടൂര്‍ പറഞ്ഞത്.

More in News

Trending

Recent

To Top