News
തന്റെ കരിയറില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ ഏറ്റവും കുറഞ്ഞ പ്രതിഫലം; പത്താന്റെ പ്രതിഫല കണക്കുകള്‍ പുറത്ത്
തന്റെ കരിയറില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ ഏറ്റവും കുറഞ്ഞ പ്രതിഫലം; പത്താന്റെ പ്രതിഫല കണക്കുകള്‍ പുറത്ത്
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താന്‍’. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്നാല്‍ റിലീസിന് മുന്നേ തന്നെ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനങ്ങളും സിനിമയ്ക്ക് നേരെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൂടാതെ ഡല്‍ഹിയില്‍ അടക്കം ചിത്രത്തിന്റെ ടിക്കറ്റിന് 2100 രൂപ വരെ ഉയര്‍ന്നിട്ടുണ്ട് എന്നുമാണ് വിവരം. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാരൂഖ് പത്താനില്‍ എത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ഷാരൂഖ് ഖാന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 250 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഷാരൂഖ് വാങ്ങിയത് വെറും 40 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ വാങ്ങുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണിത്.
എന്നാല്‍ പത്താന്റെ ലാഭത്തിന്റെ ഒരു വിഹിതം നടനുള്ളതാണ്. അതേസമയം, നീണ്ട ഇടവേളക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ പോയി ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും തിയേറ്ററുകളില്‍ ടിക്കറ്റ് വില അനിയന്ത്രതീതമായി ഉയരുകയാണ്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
