News
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍
പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്‌ക്കെത്തിയ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ഥിയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് നടപടി.
സംഭവത്തില്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിദ്യാര്‍ത്ഥിയോട് വിശദീകരണം തേടിയിരുന്നു. മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നു എന്ന് വിദ്യാര്‍ത്ഥി അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സ്റ്റാഫ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. ലോ കോളേജ് വിദ്യാര്‍ഥിയില്‍ നിന്ന് മോശം പെരുമാറ്റം അനുഭവപ്പെട്ടത് വേദനിപ്പിച്ചതായി നടി പറഞ്ഞു.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജില്‍ എത്തിയപ്പോഴാണ് നടിയോട് യുവാവിന്റെ മോശം പെരുമാറ്റമുണ്ടായത്.
നടിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാര്‍ത്ഥി അവരുടെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുന്നതും അപര്‍ണ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. അപര്‍ണയോടു വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.