കോഴിയാണോ പെപ്പെയാണോ നന്നായി അഭിനയിച്ചത്? കോഴിയും പെപ്പെയും നന്നായി സഹകരിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് സംവിധായകൻ വിനീത്
കോഴിയാണോ പെപ്പെയാണോ നന്നായി അഭിനയിച്ചത്? കോഴിയും പെപ്പെയും നന്നായി സഹകരിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് സംവിധായകൻ വിനീത്
‘അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പൂവൻ.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ അജിത് മേനോനെ അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് പൂവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ എന്താണ് പറയുന്നത് എന്ന് കേൾക്കാം
ഒരു ക്രിസ്മസില്‍ തുടങ്ങി അടുത്ത ക്രിസ്മസില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് കഥ . സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ വരുണിന്‍റെ ആദ്യത്തെ തിരക്കഥയാണ് ഇത്.
ഒരു ക്രിസ്മസ് രാവില്‍ ഏറെക്കാലം കാത്തിരുന്ന പെണ്‍കുട്ടി തന്‍റെ പ്രണയം പറയുന്നത് മുതല്‍ അടുത്ത ദിവസം അയല്‍വീട്ടില്‍ അവിചാരിതമായി എത്തുന്ന കോഴികുഞ്ഞും ഹരി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലുണ്ടാക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. എന്നാല്‍ ആന്‍റണി പെപ്പെ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിനെ ചുറ്റിപറ്റിമാത്രം പൂവന്‍ മുന്നോട്ട് പോകുന്നില്ല. നാട്ടിൻ പുറത്തു നടക്കുന്ന എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാകുന്നു. ചിത്രത്തിന്‍റെ പേര് പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിലെ മുഖ്യഘടകം.
സ്ഥിരം തല്ലുപിടി കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തി ഹരി എന്ന സാധാരണക്കാരനായ ഒരു ഷേക്ക് വില്‍ക്കുന്ന കടക്കാരൻ എന്ന കഥാ പത്രമായാണ് ആൻ്റണി പെപ്പെ കടന്നു വരുന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്. സുഹൈല്‍ കോയയുടെതാണ് വരികള്‍. മണിയന്‍ പിള്ള രാജു, ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗിരീഷ് എ.ഡി അടക്കം ചില താരങ്ങളും ചിത്രത്തിലുണ്ട്. കുറച്ചു സമയം കൊണ്ട് കുറച്ചു കാര്യങ്ങളിലൂടെ ചിത്രം രസകരമായ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത് .