Connect with us

ഇംഗ്ലണ്ട് ഫുട്ബാള്‍ ഇതിഹാസം വെയ്ന്‍ റൂണിയ്‌ക്കൊപ്പം തന്റെ ഐക്കോണിക് പോസ് പുനരവതരിപ്പിച്ച് ഷാരൂഖ് ഖാന്‍

News

ഇംഗ്ലണ്ട് ഫുട്ബാള്‍ ഇതിഹാസം വെയ്ന്‍ റൂണിയ്‌ക്കൊപ്പം തന്റെ ഐക്കോണിക് പോസ് പുനരവതരിപ്പിച്ച് ഷാരൂഖ് ഖാന്‍

ഇംഗ്ലണ്ട് ഫുട്ബാള്‍ ഇതിഹാസം വെയ്ന്‍ റൂണിയ്‌ക്കൊപ്പം തന്റെ ഐക്കോണിക് പോസ് പുനരവതരിപ്പിച്ച് ഷാരൂഖ് ഖാന്‍

2014 ല്‍ കൈവിട്ടുപോയ ലോകകപ്പ് തിരികെ പിടിച്ചിരിക്കുകയാണ് മെസ്സി. മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന വേള്‍ഡ് കപ്പില്‍ മുത്തമിട്ടിരിക്കുന്നത്. ഖത്തറില്‍ നടന്ന ആവേശപോരാട്ടത്തിനൊടുവിലാണ് മിശിഹായും കൂട്ടരും വേള്‍ഡ് കപ്പെന്നുള്ള തങ്ങളുടെ സ്വപ്നത്തിലേക്ക് എത്തിയത്.

ഈ ഖത്തര്‍ വേള്‍ഡ്കപ്പില്‍ മെസ്സിയെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ മത്സരം മാറ്റി മറിച്ച എംബാപ്പെയേയും ഫുട്‌ബോള്‍ പ്രേമികള്‍ മറന്നിട്ടില്ല. കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഖത്തറിലെത്തിയിരുന്നു. അര്‍ജന്റീന വേള്‍ഡ്കപ്പ് നേടിയത് ആഘോഷമാക്കുന്ന വേളയില്‍ തന്റെ ഐക്കോണിക് പോസ് പുനരവതരിപ്പിച്ചിരിക്കുകയാണ് നടന്‍.

ഇംഗ്ലണ്ട് ഫുട്ബാള്‍ ഇതിഹാസം വെയ്ന്‍ റൂണിയ്‌ക്കൊപ്പമാണ് തന്റെ ഐക്കോണിക് പോസ് ഒരിക്കല്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എസ്.ആര്‍.കെയുടേയും വെയ്ന്‍ റൂണിയുടേയും ചിത്രങ്ങളും രസകരമായ വിഡിയോയും വൈറലായിട്ടുണ്ട്. നടന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്റെ പ്രചരണഭാഗമായിട്ടാണ് എസ്. ആര്‍.കെ റൂണിക്കൊപ്പം സ്റ്റുഡിയോയില്‍ എത്തിയത്.

ജനുവരി 25 നാണ് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്‍ റിലീസിനെത്തുന്നത്. ദീപിക പദുകോണാണ് നായിക. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളില്‍ എത്തുന്നത്. ദീപിക പദുകോണാണ് നായിക.

ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്. കൂടാതെ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനക്കും മെസിക്കും ആശംസകള്‍ നേരാനും ഷാരൂഖ് മറന്നിട്ടില്ല. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ലോകകപ്പിലെ എക്കാലത്തേയും മികച്ച ഫൈനലായിരുന്നു ഖത്തറിലേതെന്നാണാണ് നടന്‍ പറഞ്ഞത്.

More in News

Trending

Recent

To Top