Connect with us

കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയിൽ, സിനിമാക്കാർ നമ്മുടെ ദൈവങ്ങളെ കളിയാക്കാൻ ശ്രമിച്ചു; പത്താൻ തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്

News

ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ എന്നിവർ ഒരുമിക്കുന്ന പുതിയ ചിത്രം പത്താനിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിവാദം പൊട്ടിപുറപ്പെട്ടത്. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും വന്നു

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആയ നാരായൺ ത്രിപാഠിയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചത്.

മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തടയണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെടുന്നു. ‘സിനിമയിൽ കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയിൽ, സിനിമാക്കാർ നമ്മുടെ ദൈവങ്ങളെ കളിയാക്കാൻ ശ്രമിച്ചു. ഇത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അധിക്ഷേപകരമായ ഗാനങ്ങളും രംഗങ്ങളും നീക്കം ചെയ്യാനോ രാജ്യത്തുടനീളമുള്ള സിനിമയുടെ റിലീസ് നിർത്തിവയ്ക്കാനോ നിർദേശിക്കണമെന്നത് വിനീതമായ അഭ്യർത്ഥനയാണ്. ഇത് ഭാവിയിൽ മറ്റ് സിനിമാ പ്രവർത്തകർക്ക് മാതൃകയാകും, മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങൾ തടയും’, എന്നാണ് നാരായൺ ത്രിപാഠി കത്തിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം ചിത്രത്തിന് എതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.

2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ട് തന്നെ എസ്ആര്‍കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

More in News

Trending

Recent

To Top