News
സ്ത്രീ വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടന്‍; ഈ താരത്തെ മനസിലായോ
സ്ത്രീ വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടന്‍; ഈ താരത്തെ മനസിലായോ
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് വനാസുദ്ദീന്‍ സിദ്ദിഖി. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ മനം കവരുന്നത് നവാസിന്റെ പുത്തന്‍ മേക്കോവറാണ്. പുതിയ ചിത്രത്തില്‍ സ്ത്രീവേഷത്തിലാണ് നവാസുദ്ദീന്‍ എത്തുന്നത്.
ചുവന്ന സാരിയില്‍ അതിസുന്ദരിയായാണ് നവാസുദ്ദീനെ കാണുന്നത്. ഹെവി ആഭരണങ്ങളും മേക്കപ്പും ധരിച്ചു നില്‍ക്കുന്ന താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. സീ സ്റ്റുഡിയോയിലൂടെ റിലീസ് ചെയ്യുന്ന ഹദ്ദിയിലാണ് താരം വന്‍ മേക്കോവറില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വൈറലായിരുന്നു. നവാസുദ്ദീന്‍ സിദ്ദീഖി മേക്കപ്പ് ചെയ്യുന്നതിന്റെ വിഡിയോ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്.
മൂന്നു മണിക്കൂറില്‍ അധികം എടുത്താണ് താരത്തിന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയത് എന്നാണ് പറയുന്നത്. ട്രാന്‍സ്‌ജെന്‍ഡറായാണ് ചിത്രത്തില്‍ നവാസുദ്ദീന്‍ പ്രത്യക്ഷപ്പെടുന്നത്. റിവഞ്ച് ഡ്രാമയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അക്ഷത് അജയ് ശര്‍മയാണ്.