News
‘സാരി നീ ഒറ്റയ്ക്ക് ഉടുത്തതാണോ?’ മകളോട് ഷാരുഖ് ഖാന്‍, അമ്മ ഉടുപ്പിച്ചതെന്ന് സുഹാനയുടെ മറുപടി
‘സാരി നീ ഒറ്റയ്ക്ക് ഉടുത്തതാണോ?’ മകളോട് ഷാരുഖ് ഖാന്‍, അമ്മ ഉടുപ്പിച്ചതെന്ന് സുഹാനയുടെ മറുപടി
ബോളിവുഡില്‍ മാത്രമല്ല അന്യഭാഷയിലും ഏറെ ആരാധകരുള്ള നടനാണ് ഷാരുഖ് ഖാന്‍. താരത്തിന്റെ മകള്‍ സുഹാന ഖാനും അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്.
നെറ്റ്ഫഌക്‌സ് സീരീസായ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് സുഹാനയുടെ സാരിയുടുത്ത ചിത്രം കണ്ട ഷാരുഖ് ഖാന്റെ പ്രതികരണമാണ്.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയുടുത്ത ചിത്രമാണ് സുഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകളെ സാരിയില്‍ കണ്ട് അവളുടെ വളര്‍ച്ചയില്‍ അതിശയിക്കുകയാണ് ഷാരുഖ് ഖാന്‍. മക്കളുടെ വളര്‍ച്ച സമയത്തിന്റെ നിയമങ്ങളെ പോലും തെറ്റിക്കുന്നു എന്നാണ് ഷാരുഖ് കുറിച്ചത്. സാരിയില്‍ സുന്ദരിയാണെന്നും താരം പറയുന്നുണ്ട്. ഒറ്റയ്ക്കാണോ സാരി ഉടുത്തത് എന്നും സുഹാനയോട് ഷാരുഖ് ചോദിച്ചു.
വൈകാതെ അച്ഛന് മറുപടിയുമായി സുഹാനയും എത്തി. അച്ഛനോടുള്ള സ്‌നേഹം അറിയിച്ച താരപുത്രി താനല്ല സാരിയുടുത്തതെന്നും അമ്മ ഗൗരി ഖാന്‍ ഉടുപ്പിച്ചതാണെന്നും വ്യക്തമാക്കി. ഗൗരിയും ചിത്രത്തിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. സാരി കാലാതീതമാണ് എന്നാണ് ഗൗരി കുറിച്ചത്. നിരവധി താരങ്ങളാണ് സുഹാനയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
