Connect with us

പ്രഭാസ് ആരാധകരുടെ അതിര് വിട്ട ആഘോഷ പ്രകടനം; തീയേറ്ററില്‍ തീപിടുത്തം

News

പ്രഭാസ് ആരാധകരുടെ അതിര് വിട്ട ആഘോഷ പ്രകടനം; തീയേറ്ററില്‍ തീപിടുത്തം

പ്രഭാസ് ആരാധകരുടെ അതിര് വിട്ട ആഘോഷ പ്രകടനം; തീയേറ്ററില്‍ തീപിടുത്തം

ആരാധകരുടെ അതിര് വിട്ട ആവേശ പ്രകടനത്തിൽ സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ ആവേശപ്രകടനത്തിൽ തീപിടിച്ചത്. ആള്‍ അപായമില്ല. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്റെ ‘ബില്ല’ എന്ന സിനിമയുടെ പുനര്‍പ്രദര്‍ശനത്തിന്റെ ആഘോഷത്തെ തുടര്‍ന്നായിരുന്നു തീപിടുത്തം.

സിനിമയില്‍ ആവേശം കൊണ്ട പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു. വേഗത്തില്‍ തീപടര്‍ന്നു. സീറ്റുകളില്‍ തീ പടര്‍ന്നു കയറിയതോടെ ആളുകള്‍ ഭയന്ന് പുറത്തേക്കോടി. തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാര്‍ കാണികളുടെ തന്നെ സഹായത്തോടെ തീ അണക്കുകയായിരുന്നു. സംവിധായകൻ രാം ഗോപാൽ വർമ ഈ ദൃശ്യങ്ങൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം കുറിച്ചു

ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാനയിലെ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ 2009ലാണ് റിലീസ് ചെയ്തത്. തമിഴ് ചിത്രം ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തിയത്. മേഹര്‍ രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും ഹന്‍സിക മോട്വാനിയുമാണ് നായികമാരായി എത്തിയത്.

More in News

Trending

Recent

To Top