Connect with us

‘പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയറക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം,’; സുരേഷ് കുമാര്‍

Malayalam

‘പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയറക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം,’; സുരേഷ് കുമാര്‍

‘പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയറക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം,’; സുരേഷ് കുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളത്തിലെ ചില താരങ്ങള്‍ക്കെതിരെ സിനിമാ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രേക്ഷക പ്രശംസ നേടുന്ന സിനിമകളുണ്ടെങ്കിലും ഇവയില്‍ സാമ്പത്തിക വിജയം നേടുന്ന സിനിമകള്‍ മലയാളത്തില്‍ വിരളമാണ്. എന്നാല്‍ താരങ്ങളുടെ പ്രതിഫലം കാരണം സിനിമയ്ക്ക് വലിയ ബജറ്റ് വരുന്ന സാഹചര്യത്തിലാണത്രെ നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം ചലച്ചിത്ര സംഘടന ഫെഫ്ക സിനിമാ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കെതിരെ ആരോപണവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം നിര്‍മാതാവ് സുരേഷ് കുമാറും സമാന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു പ്രതിഫലം അധികം വാങ്ങുന്നവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാദിര്‍ഷയുടെ പുതിയ സിനിമയുടെ പൂജയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ. ചെലവ് വല്ലാതെ കൂടിപ്പോവുകയാണ്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെയാണ് താരങ്ങള്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയിലല്ല മലയാള സിനിമ. ഇനി അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും വരാന്‍ പോവുന്നത്. വലിയ പണം ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് മലയാള സിനിമ എടുക്കാന്‍ പോവുന്നത്’.

‘അത് നാളെയോ മറ്റന്നാളോയായിട്ടുണ്ടാവും. ഇത്ര ബജറ്റില്‍ കൂടുന്നയാളെ ഒഴിവാക്കാന്‍ പോവുകയാണ്. ഇപ്പോള്‍ ഞാനിവിടെ പറയുന്നതിന് കാരണം എല്ലാവര്‍ക്കും മുന്നറിയിപ്പാണ്. ന്യായമായിട്ട് ചോദിക്കാം. അന്യായമായിട്ട് ചോദിക്കരുത്. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല ഇവിടെ പൈസ കൊണ്ട് വരുന്നത്. അതുകൂടെ മനസ്സിലാക്കുക’.

‘അല്ലെങ്കില്‍ അത് പകരം വഴി കണ്ടെത്താനുള്ള ഒരു പ്രയാസവുമില്ല. ഒരു നടനും ഇവിടെ നമുക്ക് ആവശ്യമല്ല. ആരെ വെച്ച് വേണമെങ്കിലും പടം എടുക്കാം. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാവും ആളുകള്‍ കാണും. അതുകൊണ്ട് വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടിലിരിക്കുന്ന രീതിയിലേക്ക് ഇനി പോവും’.

‘പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയറക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം,’ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. തമിഴ് തെലുങ്ക് സിനിമകള്‍ കണ്ട് പഠിക്കണം അടുത്തിടെ ഇറങ്ങിയ നാനിയുടെ സിനിമ ദസറയുടെ കാര്യം തന്നെ നോക്കൂ പ്രമോഷനായി അദ്ദേഹം കേരളത്തില്‍ വരെ വന്നു. ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നു. എന്നാല്‍ ഇവിടുത്തെ സ്ഥിതി അതല്ല. പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ ഇവരൊന്നും തയ്യാറല്ല. എന്നാല്‍ ഈ യുള്ളവര്‍ തന്നെ മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഇതിനെല്ലാം ഒരുക്കമാണ് താനും. ഇതൊക്കെ മൂലം നിര്‍മ്മാതാവിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

ഒരു ദിവസം ഷൂട്ട് ചെയ്തതിന്റെ ചിലവു പോലും ചില സിനിമകള്‍ തിരിച്ചു പിടിക്കുന്നില്ല. ഇതിനൊപ്പം വന്‍ പ്രതിഫലവും. അതുകൊണ്ട് തന്നെ സൂപ്പര്‍ത്താരങ്ങളുള്‍പ്പെടെ അവരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നാണ് തീരുമാനം. ഇത് അമ്മയുമായി ചര്‍ച്ച ചെയ്യും. ഇതിനായി ഒരു എഗ്രിമെന്റ് തയ്യാറാക്കും. അതില്‍ ഒപ്പിടാത്ത ആരും ഇനി ഇവിടെ സിനിമകളില്‍ അഭിനയിക്കില്ല. മറിച്ച് ചെയ്താല്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമാനമായാണ് ഫെഫ്കയുടെ തലപ്പത്തുള്ള ബി ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നടീ നടന്‍മാര്‍ ഒരേസമയം പല സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കുന്നു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ അവര്‍ തുടര്‍ന്ന് അഭിനയിക്കാന്‍ തയ്യാറാവുന്നുള്ളൂ. എന്നാല്‍ പണം മുടക്കിയ നിര്‍മാതാക്കളെ മാത്രമേ എഡിറ്റ് കാണിക്കൂ.

സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് നടന്‍മാര്‍ക്ക് അവസരം നല്‍കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്റെ ആരോപണങ്ങള്‍ ചര്‍ച്ചയായിരിക്കെയാണ് സുരേഷ് കുമാറിന്റെയും പ്രതികരണം. അടുത്തിടെ ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ശ്രീനാഥ് ഭാസിയുള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പരാജയപ്പെട്ടു. മാസ് സിനിമകളുടെ അഭാവം മലയാളത്തില്‍ പ്രകടമാണെന്ന് അഭിപ്രായമുണ്ട്. നിലവിലിറങ്ങുന്ന നിരവധി സിനിമകള്‍ നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും ഇവ തിയറ്ററില്‍ വലിയ ചലനം ഉണ്ടാക്കുന്നില്ല. മറിച്ച് കെജിഎഫ്, കാന്താര തുടങ്ങിയ മറുഭാഷാ സിനിമകള്‍ മലയാളത്തില്‍ മൊഴി മാറ്റിയെത്തുമ്പോള്‍ വന്‍ വിജയമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിര്‍മാതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം, ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗമിനും മലയാള സിനിമയില്‍ വിലക്ക്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെയാണ് പ്രശ്‌നം വഷളായതും താരങ്ങളെ വിലക്കിയതും. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്.

ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന ‘അമ്മ’ കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.

More in Malayalam

Trending

Recent

To Top