Connect with us

ഏപ്രില്‍ 13ന് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25ന് ആണ് വിലക്ക് വന്നത്, ന്യായീകരിക്കാന്‍ നിന്നാല്‍ ഷെയ്ന്‍ ആഞ്ഞടിച്ചു എന്നാകും

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയ്ന്‍ നിഗം. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമെല്ലാം ഷെയ്ന്‍ ചെന്നുപെടാറുണ്ട്. ഈ അടുത്ത് ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍ഡിഎക്‌സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഈ സിനിമ ചെയ്തു കൊണ്ടിരിക്കവെ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയില്‍ നിന്നും വിലക്കിയിരുന്നു.

ഇപ്പോഴിതാ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിലക്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷെയ്ന്‍. ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് ഷൂട്ടിംഗിന് താന്‍ സഹകരിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത് എന്നാണ് ഷെയ്ന്‍ അഭിമുഖത്തില്‍ പറയുന്നത്.

‘ആര്‍ഡിഎക്‌സിന്റെ ഷൂട്ടിംഗ് കഴിഞ്ഞു പാക്കപ്പ് ആയി വീട്ടില്‍ വന്ന ദിവസം. ക്ലൈമാക്‌സ് ഷൂട്ടിംഗിനിടെ കാലിന് പരിക്ക് പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയില്‍ പോയെങ്കിലും മാറുന്നില്ല. വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്.’

‘നിങ്ങളെ മലയാള സിനിമയില്‍ നിന്നും വിലക്കിയല്ലോ, എന്താണ് പ്രതികരണം? എന്ന്. 2023 ഏപ്രില്‍ 13ന് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25ന് ആണ് വിലക്ക് വന്നത്. എന്റെ ഭാഗം ന്യായീകരിക്കാന്‍ നിന്നാല്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ഷെയ്ന്‍ ആഞ്ഞടിച്ചു എന്നാകും.’

‘2019 മുതല്‍ അമ്മയില്‍ അംഗമാണ്. കഥയില്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച കത്തിന് പിന്നിലുള്ള കാര്യങ്ങള്‍ ഇടവേള ബാബു ചേട്ടന് അറിയാം. ചേട്ടന്‍ ഇടപെട്ടാണ് വിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. ജൂണിന് ആറിന് വിലക്ക് നീക്കി. ഇപ്പോള്‍ എന്റെ കൈപിടിച്ചു ബാബു ചേട്ടനുണ്ട്. സിനിമാ ചര്‍ച്ചകളിലും ചേട്ടന്റെ സാന്നിധ്യമുണ്ടാകും’ എന്നാണ് ഷെയ്ന്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top