Connect with us

ബിഗ് ബോസിൽ മത്സരിക്കാൻ ഷെയിൻ നിഗം?ഷെയ്നുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത് ഇങ്ങനെ!

Malayalam

ബിഗ് ബോസിൽ മത്സരിക്കാൻ ഷെയിൻ നിഗം?ഷെയ്നുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത് ഇങ്ങനെ!

ബിഗ് ബോസിൽ മത്സരിക്കാൻ ഷെയിൻ നിഗം?ഷെയ്നുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത് ഇങ്ങനെ!

മലയാളി പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന റിയാലിറ്റി ഷോ ‘ബിഗ് ബോസ്’ മലയാളം സീസണ്‍ രണ്ട് ജനുവരി അഞ്ചിന് ആരംഭിക്കാൻ പോവുകയാണ്.മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയിൽ ആരൊക്കെയാകും പങ്കെടുക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോളിതാ മത്സരാത്ഥികളുടെ പേരുകൾ ഉയരുന്നതിൽ ഷെയിൻ നിഗത്തിന്റെ പേരും വന്നിരിക്കുകയാണ്.മാധ്യമങ്ങളും സാധ്യതാ പട്ടികയില്‍ ഷെയ്‌നിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷെയ്ന്‍ നിഗം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവില്ല. ഷെയ്നുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഗ് ബോസിൽ ആരൊക്കെ വേണം എന്ന് അണിയറ പ്രവർത്തകർ പ്രേക്ഷകരോട് ചോദിച്ചിരുന്നു. പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന്‍ നിരഞ്ജന്‍ എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. അതുപോലെ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിലരുടെ പേരും ഉന്നയിക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്നുമാണ് ഇത്തവണ ഷോ നടത്തുന്നത്. ഇതിനൊപ്പം മത്സരാര്‍ഥികള്‍ ആരൊക്കെ ആവണമെന്ന ചോദ്യവും അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും ഉയര്‍ന്ന് കേട്ടത് ടിക് ടോക് താരങ്ങളുടെ പേര് ആയിരുന്നു. സമാനമായ ചോദ്യം വീണ്ടും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

shane nigam in bigboss

More in Malayalam

Trending

Recent

To Top