Malayalam
തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച് ഷെയ്ൻ നിഗം!
തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച് ഷെയ്ൻ നിഗം!
By
Published on
തമിഴകത്തേക് അരങ്ങേറ്റം കുറിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ഷെയ്ൻ നിഗം.നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രിയപ്പെട്ട സീനു രാമസാമി സംവിദാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്തിലേക്ക് കാലെടുത്തു വെക്കുന്നത്.
ചെന്നെ, പോണ്ടിച്ചേരി, മേഘാലയ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. എൻ ആർ രഘുനന്ദനാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. എം സുകുമാറാണ് ഛായാഗ്രഹണം. ഗ്രാമീണ സിനിമകളുടെ സംവിധായകനായ സീനു രാമസാമിയുടെ നഗര പശ്ചാത്തലത്തിലുള്ള ആദ്യ സിനിമയാണിത്.
‘കുടൽ നഗർ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ച വ്യക്തിയാണ് സീനു രാമസ്വാമി.
ഷാജി എൻ കരുണിന്റെ ‘ഓള്’ ആണ് ഷെയിന്റെ അവസാനമിറങ്ങിയ സിനിമ. ഡിമൽ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന ‘വലിയ പെരുന്നാൾ’, ജീവൻ ജോജോയുടെ ഉല്ലാസം എന്നിവയാണ് അണിയറയിലൊരുങ്ങുന്നത്.
shane nigam fist film in tamil
Continue Reading
You may also like...
Related Topics:Shane Nigam
