Malayalam Breaking News
ഷെയിൻ വിവാദം;വാ തോരാതെ സംസാരിയ്ക്കുന്ന ഗീതുവിന്റെയും പാർവതിയുടെയും വായ ആരെങ്കിലും തുന്നികെട്ടിയോ; ഹരീഷ് പേരടി!
ഷെയിൻ വിവാദം;വാ തോരാതെ സംസാരിയ്ക്കുന്ന ഗീതുവിന്റെയും പാർവതിയുടെയും വായ ആരെങ്കിലും തുന്നികെട്ടിയോ; ഹരീഷ് പേരടി!
ഷെയിൻ വിവാദം കത്തി നിൽക്കുകയാണ് സമൂഹമാധ്യമങ്ങളിലും സിനിമ മേഖലയിലും. ആഷിക്അബു, .ഗീതു പാർവതി ഇവർ തങ്ങളുടെ നിലപാടുകൾ ഇത് വരെ വ്യക്തമാകിയിട്ടില്ല. നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ എന്ന ചോദ്യവും ഹരീഷ് ചോദിയ്ക്കുന്നു. മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന താരങ്ങൾ ഷെയിൻ വിഷയത്തിൽ നിലപാടുകൾ വ്യക്തമാക്കിയിട്ടല്ല.
ഹരീഷ് പേരടിയുടെ കുറിപ്പ്…
നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി…ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്…യോജിക്കാം … വിയോജിക്കാം..ഇനിയെങ്കിലും പറയു…ആഷിക്അബു…ശ്യാംപുഷ്ക്കരൻ…രാജീവ് രവി …ഗീതു മോഹൻദാസ്…പാർവതിതിരുവോത്ത്…ഇനിയുമുണ്ട് പേരുകൾ …നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ…നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു…മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പററിയത്..അവനെ നിങ്ങൾ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു.
shane nigam
