സുപ്രീം കോടതിയുടെ നിർണ്ണായക വിധിയിൽ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങൾ കാണാം; പക്ഷെ നൽകില്ല!
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ആവിശ്യപെട്ട് ദിലീപ് നൽകിയ ഹർജിയിൽ കോടതിയുടെ നിർണ്ണായക വിധി . നടിയുടെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് നൽകില്ല. ദൃശ്യങ്ങ കാണാൻ മാത്രം അനുമതി നൽകിയിരിക്കുകയാണ് കോടതി .
ദിലീപിനോ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കോടതി. സിനിമ മേഖലയിൽ അപൂർവ്വങ്ങൾകിൽ അപൂർവ്വമായ കേസായിരുന്നു കൊച്ചിയിൽ നടിയെ അക്രമിച്ചിരുന്നത് . കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത് . ദൃശ്യങ്ങള്‍ നല്‍കുന്നത് പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും കേസില്‍ കക്ഷി ചേർന്നിരുന്നു . കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷ നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
Dileep