Social Media
പിറന്നാൾ നിറവിൽ ഷെയ്ൻ നിഗം; വലിയ പെരുന്നാളിന്റെ കേക്ക് മുറിച്ച് ആഘോഷം!
പിറന്നാൾ നിറവിൽ ഷെയ്ൻ നിഗം; വലിയ പെരുന്നാളിന്റെ കേക്ക് മുറിച്ച് ആഘോഷം!
വിവാദങ്ങൾക്കിടയിലും പിറന്നാൾ ആഘോഷിച്ച് നടൻ ഷെയ്ൻ നിഗം. ഇക്കുറി പിറന്നാൾ ഇരട്ടിമധുരമാണ്. പുതിയ ചിത്രമായ വലിയ പെരുന്നാൾ റിലീസിന് എത്തിയിരിക്കുകയാണ്. വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ഷെയ്നിന്റെ പിറന്നാൾ ആഘോഷം.
ഡിസംബർ 21നാണ് ഷെയ്നിന്റെ പിറന്നാൾ. പുതിയ ചിത്രമായ വലിയ പെരുന്നാളിന്റെ കേക്ക് അമ്മ സുനിതയ്ക്കും സഹോദരിമാരായ അഹാനയ്ക്കും അലീനയ്ക്ക് ഒപ്പം മുറിച്ചായിരുന്നു ആഘോഷം. നവാഗതനായ ഡിമല്‍ ഡെന്നിസാണ് വലിയ പെരുന്നാളിന്റെ റെ സംവിധായകന്‍. തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ റഷീദിന്‍റെ കരസ്പര്‍ശവുമുള്ള ചിത്രമെന്ന നിലയിലും വലിയ പെരുന്നാള്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന അക്കര്‍ എന്ന നായക കഥാപാത്രം ചിത്രത്തിൽ ഒരു പ്രൊഫഷണല്‍ ഡാന്‍സറാണ്. അതോടൊപ്പം തന്നെ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം അല്ലറ ചില്ലറ തട്ടിപ്പു പരിപാടികളുമുണ്ട്. പൊതുവെ മാസ് ചിത്രമായി മാറാന്‍ സാധ്യതയുള്ളൊരു കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ഡിമല്‍ ഡെന്നിസ് ശ്രമിച്ചിരിക്കുന്നത്.
അതെ മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
shane nigam
