Social Media
യുവ നടിയെ മനസ്സിലായോ? കുട്ടിക്കാല ചിത്രം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ!
യുവ നടിയെ മനസ്സിലായോ? കുട്ടിക്കാല ചിത്രം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ!
സോഷ്യല്‍ മീഡിയയില്‍, തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി നായിക അനുപമ പരമേശ്വരന്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ തന്റെ പിതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹം പകര്‍ത്തിയ തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തിരിക്കുന്നത്. വസ്ത്രങ്ങളുടെ വലിയ ഫാന്‍ ഒന്നുമല്ല താനെന്നും പോസ്റ്റിനൊപ്പം അനുപമ കുറിയ്ക്കുന്നുണ്ട്.
നാല് ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ അനുപമ പോസ്റ്റ് ചെയ്തത്. ഇതില്‍ ആരാധകര്‍ക്ക് ഏത് ചിത്രമാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അനുപമ ചോദിക്കുന്നുമുണ്ട്.
തനിക്ക് സാരിയുടുത്ത് നില്‍ക്കുന്ന നാലാമത്തെ ചിത്രമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും. ആ ചിത്രത്തിലെ തന്റെ ഹോട്ട്‌നെസ് താങ്ങാന്‍ കഴിയുന്നില്ലെന്നും അനുപമ കുറിയ്ക്കുന്നു. സാരി ഉടുത്ത് ബ്ലൗസ് ഇടാതെ തലയില്‍ പൂവൊക്കെ ചൂടി നില്‍ക്കുന്ന ചിത്രമാണ് ഇത്.
Anupama parameswaran
