Connect with us

എനിക്കും മകനും ഒരേസമയം പനി വന്ന് ആശുപത്രിയിലായി, ഒരു മാസമായി; ചില മോശം ദിവസങ്ങൾ എല്ലാവർക്കും കാണും; വീഡിയോയുമായി ഷംന കാസിം

Actress

എനിക്കും മകനും ഒരേസമയം പനി വന്ന് ആശുപത്രിയിലായി, ഒരു മാസമായി; ചില മോശം ദിവസങ്ങൾ എല്ലാവർക്കും കാണും; വീഡിയോയുമായി ഷംന കാസിം

എനിക്കും മകനും ഒരേസമയം പനി വന്ന് ആശുപത്രിയിലായി, ഒരു മാസമായി; ചില മോശം ദിവസങ്ങൾ എല്ലാവർക്കും കാണും; വീഡിയോയുമായി ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലൊം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോൾ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി. ചൊവ്വാഴ്ച രാവിലെയാണ് ഷംനയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഷംന പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഷംന കാസിം പങ്കുവച്ച പുതിയ വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. താനും മകനും സുഖമില്ലാതെ ചികിത്സയിലായിരുന്നതിനെക്കുറിച്ചാണ് ഷംന സംസാരിക്കുന്നത്. തനിക്കും മകനും ഒരേസമയം പനി വന്നതിനെക്കുറിച്ചും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നതിനെക്കുറിച്ചുമാണ് ഷ്ംന വീഡിയോയിൽ സംസാരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

അപ്പോ ഇങ്ങനൊരു ദിവസം കൂടെ എനിക്ക് വന്നു. ഞാനും ഹംദുവും ഒരുമിച്ച് ആശുപത്രിയിലായി. ഒരു മാസമായി. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും രോഗമുക്തരായി. എല്ലാ പ്രാർത്ഥനകൾക്കും നന്ദി. ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടപ്പോൾ എന്തുപറ്റിയെന്ന് ചോദിച്ച് ഒരുപാട് പേർ വന്നിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും സുഖമായിരിക്കുന്നു.

ആ ദിവസങ്ങളിലൊക്കെ ഹംദുക്കുട്ടി ഭയങ്കര ക്രാങ്കിയായിരുന്നു. ഞാൻ ദുബായ് ആസ്തറിലായിരുന്നു. അവിടുത്തെ എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും ഹംദാനേയും എന്നേയും ചികിത്സിച്ച നഴ്‌സുമാർക്ക്. മമ്മി കൂടെയുണ്ടായിരുന്നു. ചില മോശം ദിവസങ്ങൾ. എല്ലാവർക്കും കാണും. ദുബായിൽ ഇപ്പോൾ ഭയങ്കര ചൂടാണ്. എല്ലാവരും സൂക്ഷിക്കുക എന്നും ഷംന പറയുന്നു.

ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. തന്റെ ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചും ഷംന പലപ്പോഴും പറയാറുണ്ട്. അഭിനയിക്കാൻ വിളിക്കുമ്പോൾ ഭർത്താവിനോട് പറയുന്നത് ഞാൻ ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ ഞാൻ ചെയ്താൽ ആളുകൾ അംഗീകരിക്കുമോ എന്നൊക്കെ ആണ്.

എന്നാൽ അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതിൽ അഭിനയിക്കാൻ വിളിച്ചവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങൾ ആലോചിക്കുന്നത് എന്നാണെന്നും ഷംന പറയുന്നു. നിന്നെ ഇഷ്ടപ്പെടുന്ന പോസിറ്റീവായ ആളുകളെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി എന്നും ഭർത്താവ് പറയുമെന്നും ഷംന പറയുന്നു.

അഭിനേത്രിയെന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് ഷംന കാസിം. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ഡാൻസിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. താൻ ഡാൻസ് വേദികളിൽ നിന്നും വിട്ടു നിൽക്കാൻ കാരണം ഭർത്താവാണോ എന്ന ചോദ്യത്തിന് ഈയ്യടുത്ത് ഷംന മറുപടി നൽകിയിരുന്നു.

‘തീർച്ചയായും ഡാൻസിനാണ് പ്രാധാന്യം. ഡാൻസാണ് എന്റെ എല്ലാം. ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും എന്റെ ഡാൻസാണ്. ബ്രേക്ക് എടുത്തോ, ഇക്ക സമ്മതിക്കാത്തതാണോ, ഇനി സ്‌റ്റേജിൽ ഡാൻസ് ചെയ്യാൻ അനുവദിക്കില്ലേ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊന്നുമില്ല.

ഒരിക്കലും ഇക്ക അങ്ങനെയൊന്നും പറഞ്ഞിട്ടില്ല’ എന്നാണ് ഷംന പറയുന്നത്. ചിലർ ചോദിക്കുന്നുണ്ടായിരുന്നു, ഇക്ക ഡാൻസ് നിർത്തിച്ചോ എന്ന്. അങ്ങനെ ഒന്നുമല്ല. ഇപ്പോൾ ചെറിയ ബ്രേക്ക് എടുത്തതാണ്. 2024 ൽ ഞാൻ എന്തായാലും സ്‌റ്റേജിലേക്ക് തിരിച്ചെത്തും’ എന്നും ഷംന പറഞ്ഞിരുന്നു.

More in Actress

Trending