Malayalam
അടുത്ത ജന്മത്തില്‍ എനിക്ക് ഷംനാ കാസിമിന്റെ മകനായി ജനിക്കണം; സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞ് നടി
അടുത്ത ജന്മത്തില്‍ എനിക്ക് ഷംനാ കാസിമിന്റെ മകനായി ജനിക്കണം; സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞ് നടി
വളരെ കുറച്ച് സമയം കൊണ്ട് തമിഴ് ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് മിഷ്‌കിന്‍. അഭിനയ രംഗത്തും സജീവമാണ് അദ്ദേഹം. മിഷ്‌കിന്റെ സഹോദരന്‍ ജിആര്‍ ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിള്‍ എന്ന ചിത്രമാണ് മിഷ്‌കിന്‍ ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം(പൂര്‍ണ) ആണ് ചിത്രത്തിലെ നായിക.
ഈ സിനിമയുടെ പ്രചാരണ പരിപാടിയില്‍ മിഷ്‌കിന്‍ ഷംനയേക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്. തന്റെ സഹോദരന്‍ ആദിത്യയുടെ സിനിമയിലേയ്ക്കുള്ള വരവിനേക്കുറിച്ച് പറയുമ്പോഴാണ് ഡെവിളിലെ നായിക ഷംനാ കാസിമിനേക്കുറിച്ചും മിഷ്‌കിന്‍ പരാമര്‍ശിച്ചത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കള്‍ എന്നുവിളിക്കാറുള്ളതെന്ന് മിഷ്‌കിന്‍ അഭിപ്രായപ്പെട്ടു.
പൂര്‍ണ അത്തരത്തില്‍ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില്‍ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. പൂര്‍ണ മറ്റു ചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല. തന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകുമെന്നും മിഷ്‌കിന്‍ വ്യക്തമാക്കി.
മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് സന്തോഷംകൊണ്ട് കണ്ണീരണിയുന്ന ഷംനയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം സിനിമയെ മൊത്തത്തില്‍ പുകഴ്ത്തുന്ന വാക്കുകള്‍ മിഷ്‌കിനില്‍ നിന്നുമുണ്ടായില്ല എന്നതും ശ്രദ്ധേയമായി. ഈ സിനിമ ശരിക്കും നല്ലതാണെങ്കില്‍ മാത്രം അങ്ങനെ പറയുകയും നിങ്ങളുടെ അയല്‍വാസികളോട് കാണാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
സിനിമ നല്ലതാണെങ്കില്‍ മാത്രമേ തിയേറ്ററില്‍ വിജയം കൈവരിക്കൂ. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സ്വന്തം ലക്ഷ്യംകാണുന്നതില്‍നിന്ന് പിന്മാറരുതെന്ന് മിഷ്‌കിന്‍ സംവിധായകന്‍ ആദിത്യയോട് ആവശ്യപ്പെട്ടു.
വിദാര്‍ത്ഥ്, അദിത് അരുണ്‍, തരിഗണ്‍ എന്നിവരാണ് ഡെവിളില്‍ മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്. മിഷ്‌കിന്‍ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിള്‍. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.