Connect with us

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം; സന്തോഷ വാര്‍ത്തയുമായി ഷംന കാസിം

Malayalam

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം; സന്തോഷ വാര്‍ത്തയുമായി ഷംന കാസിം

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം; സന്തോഷ വാര്‍ത്തയുമായി ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം മലയാളത്തിലേയ്ക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി. കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. ഇപ്പോള്‍ മറ്റ് ഭാഷകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. സിനിമ പോലെ തന്നെ നൃത്ത രംഗത്തും സജീവമാണ് ഷംന. സിനിമയും നൃത്തവും തനിക്ക് തന്റെ രണ്ട് കണ്ണകളാണെന്നാണ് ഷംന പറയുന്നത്.

അടുത്തകാലത്തായിരുന്നു നടി വിവാഹിത ആയിരുന്നത്. ഈ വാര്‍ത്തകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. താരത്തിന്റെ ആര്‍ഭാടവിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായി തന്നെയാണ് മാറിയിരുന്നത്. ദുബായ് ജെബിഎസ് ഗ്രൂപ്പ് സ്ഥാപകനും ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. ഇപ്പോള്‍ ദുബായില്‍ ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം.

ഇതിനിടയില്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി താരത്തെ തേടി എത്തിയിരിക്കുകയാണ്. യുഎഇയുടെ ദീര്‍ഘകാല താമസത്തിന് ഗോള്‍ഡന്‍ വിസയാണ് ഇപ്പോള്‍ നടിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിസ താരം ഏറ്റുവാങ്ങുകയും ചെയ്തു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ വൈറലായിരിക്കുകയാണ്.

കുറേ അധികം നാളുകള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ ആയിരുന്നു താരം വിവാഹിതയായിരുന്നത്. വിവാഹ ചടങ്ങില്‍ മലയാള സിനിമയില്‍ നിന്നും നടി മീര നന്ദന്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകള്‍ ഒക്കെ ദുബായില്‍ വച്ചായിരുന്നു എന്നതുകൊണ്ട് തന്നെ സിനിമാ മേഖലയില്‍ നിന്നുമുള്ള അധികമാളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഷംനയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഇതിനിടെ വിവാഹശേഷം ഷംന പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കില്‍ ഒരു നല്ല ഇണയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങള്‍ ഒരിക്കലും എന്നില്‍ ഒരു കുറവും വരുത്തിയിട്ടില്ല.

ഞാന്‍ ആരാണെന്നതിന് നിങ്ങള്‍ എന്നെ ആരാധിച്ചു, എന്നെ മാറ്റാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ഇത് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന്, ഞങ്ങളുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായ ആളുകള്‍ക്കിടയില്‍ ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു. എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവുമെന്നുമായിരുന്നു ഷംന കുറിച്ചത്.

താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ്രൈബഡല്‍ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്.

മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത വിസിതിരനാണ് തമിവില്‍ ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരന്‍. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകള്‍ ചെയ്യുന്നത്.

മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിതം ആഘോഷിക്കുന്ന ഷംന വിവാഹ ശേഷവും സിനിമയില്‍ സജീവമായിരിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ താരം ഇതിനോടൊന്നും പ്രതകരിച്ചിട്ടില്ല.

More in Malayalam

Trending