Connect with us

ഒരു ബ്രദറിനോ പോലെ കൂടെ ഇരുത്തി സന്തോഷം തന്നിട്ടുള്ള ആളാണ്…പുള്ളിക്കാരന്‍ സിനിമയില്‍ ഒരുപാട് പേരുടെ അടുത്ത് എന്നെ എത്തിച്ചിട്ടുണ്ട്, ഞങ്ങള്‍ തമ്മില്‍ എന്തായിരുന്നു പ്രശ്‌നമെന്ന് പുള്ളിക്കാരനോട് ചോദിക്കണം; റോബിൻ

Malayalam

ഒരു ബ്രദറിനോ പോലെ കൂടെ ഇരുത്തി സന്തോഷം തന്നിട്ടുള്ള ആളാണ്…പുള്ളിക്കാരന്‍ സിനിമയില്‍ ഒരുപാട് പേരുടെ അടുത്ത് എന്നെ എത്തിച്ചിട്ടുണ്ട്, ഞങ്ങള്‍ തമ്മില്‍ എന്തായിരുന്നു പ്രശ്‌നമെന്ന് പുള്ളിക്കാരനോട് ചോദിക്കണം; റോബിൻ

ഒരു ബ്രദറിനോ പോലെ കൂടെ ഇരുത്തി സന്തോഷം തന്നിട്ടുള്ള ആളാണ്…പുള്ളിക്കാരന്‍ സിനിമയില്‍ ഒരുപാട് പേരുടെ അടുത്ത് എന്നെ എത്തിച്ചിട്ടുണ്ട്, ഞങ്ങള്‍ തമ്മില്‍ എന്തായിരുന്നു പ്രശ്‌നമെന്ന് പുള്ളിക്കാരനോട് ചോദിക്കണം; റോബിൻ

റോബിൻ രാധാകൃഷ്ണനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ബിഗ് ബോസ്സ് ഷോയാണ് റോബിന്റെ ജീവിതം മാറ്റിമറിച്ചത്. എഴുപത് ദിവസം ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുത്ത് വന്നതിന് ശേഷം ഇപ്പോള്‍ ഏഴ് മാസത്തോളമായി. എന്നിട്ടും റോബിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോഴും വൈറലാവുന്നത്. താരത്തിന്റെ സിനിമകള്‍, വിവാഹം ഇതൊക്കെ പ്രേക്ഷകര്‍ക്കും ആകാംഷ നല്‍കുന്ന കാര്യങ്ങളാണ്. എന്നാല്‍ മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് റോബിനിപ്പോള്‍ പറയുന്നത്. ഇടയ്ക്ക് ശാലു പേയാടുമായി ഉണ്ടായിരുന്ന പ്രശ്‌നത്തെ കുറിച്ചും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ റോബിന്‍ തുറന്ന് സംസാരിക്കുകയാണ്.

തന്റെ പേരിലുയരുന്ന വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നാണ് റോബിന്‍ പറയുന്നത്. വളരെ സാധാരണക്കാരനായൊരു വ്യക്തിയാണ്. ദേഷ്യം വന്നാല്‍ ഞാന്‍ ചീത്ത വിളിക്കുകയും രണ്ടെണ്ണം പൊട്ടിക്കേണ്ട സാഹചര്യമാണെങ്കില്‍ അതിനും തയ്യാറായിട്ടുള്ള ആളാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. പക്ഷേ പൊതുസമൂഹത്തിന് മുന്നില്‍ പോയി ചീത്ത വിളിച്ചില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഫേക്ക് ആവുന്നില്ല. അവിടെ കാണിക്കേണ്ട മര്യാദകളുണ്ട്. അതാണ് ഞാന്‍ ചെയ്തിട്ടുള്ളത്’.

ചില സമയത്ത് പെരുമാറേണ്ട രീതിയുണ്ട്. വീട്ടില്‍ പെരുമാറുന്നത് പോലെ പബ്ലിക്കിന് മുന്നില്‍ പറ്റില്ല. ചില ഉദ്ഘാടനങ്ങള്‍ക്ക് പോയി ഞാന്‍ ഉച്ചത്തില്‍ അലറാറുണ്ട്. ഒരു സ്‌കൂളില്‍ പോയാല്‍ ഞാന്‍ മിണ്ടാതിരിക്കും. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് നമ്മള്‍ പെരുമാറേണ്ടതെന്ന് റോബിന്‍ പറയുന്നു. എന്നെ കാത്ത് രാവിലെ മുതല്‍ നില്‍ക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതികരണം കൊടുക്കേണ്ടതും മര്യാദയാണ്. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്ത് കൊണ്ടേയിരിക്കും. അവിടെ ആരെയും ഞാന്‍ മൈന്‍ഡ് ചെയ്യില്ല’.

‘ശാലു പേയാട് നല്ല മനസ്സിന്റെ ഉടമയാണ്, ഞങ്ങള്‍ തമ്മില്‍ എന്തായിരുന്നു പ്രശ്‌നമെന്ന് പുള്ളിക്കാരനോട് ചോദിക്കണം. അദ്ദേഹം നല്ല മനുഷ്യനാണ്. പുള്ളിക്കാരന്‍ സിനിമയില്‍ ഒരുപാട് പേരുടെ അടുത്ത് എന്നെ എത്തിച്ചിട്ടുണ്ട്. പല പ്രമുഖരെയും പരിചയപ്പെടുത്തി തന്നു. അതൊക്കെ ഞാന്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന ആളാണ്. പ്രശ്‌നം വരുമ്പോള്‍ അയാളെ പറ്റി കുറ്റം പറയാന്‍ നില്‍ക്കില്ല. എനിക്കൊരുപാട് നല്ല നിമിഷങ്ങള്‍ പുള്ളിക്കാരനോടൊപ്പം ഉണ്ടായിരുന്നു. ഒരു ബ്രദറിനോ പോലെ കൂടെ ഇരുത്തി സന്തോഷം തന്നിട്ടുള്ള ആളാണ്’, ശാലു പേയാട് എന്ന് റോബിന്‍ പറയുന്നു.

എപ്പോഴും ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും നെഗറ്റീവ് മാത്രമേ നോക്കുകയുള്ളു. പക്ഷേ ഞാന്‍ പോസിറ്റീവായ വശം മാത്രമേ നോക്കാറുള്ളു. നമ്മള്‍ ചെയ്യാത്ത തെറ്റിന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അത് ചെയ്യുമോ? ചെയ്യില്ല, ഇത്രയും നാള്‍ നമുക്ക് ഉണ്ടായ പ്രശസ്തി ആരെങ്കിലും കളയാന്‍ നില്‍ക്കുമോ. തെറ്റ് ചെയ്തവര്‍ മാത്രമേ അതിനെതിരെ പ്രതികരിക്കാന്‍ നില്‍ക്കുകയുള്ളു. അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന്’, റോബിന്‍ വ്യക്തമാക്കുന്നു. ‘സൂപ്പര്‍സ്റ്റാറാവാന്‍ വേണ്ടി ഞാന്‍ സിനിമകളൊന്നും ചെയ്യില്ലെന്നാണ് റോബിന്‍ പറയുന്നത്. ചെറിയ സിനിമകള്‍ ഞാന്‍ തന്നെ നിര്‍മ്മിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. അതില്‍ ആരതിയും അഭിനയിക്കുമെന്ന് റോബിന്‍ പറയുന്നു. എനിക്ക് തോന്നുമ്പോള്‍ മാത്രമേ സിനിമകള്‍ ചെയ്യൂ. ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം കഴിയുമായിരിക്കും. മറ്റുള്ളവരുടെ പ്രഷറില്‍ ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. റോബിന്‍ നാളെ അതുപോലെ ഭയങ്കര സംഭവമാണെന്ന് ആരാധകര്‍ ചിന്തിച്ചാല്‍ എനിക്ക് പറ്റുമോ? പ്രതീക്ഷകളില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നാണ്’, റോബിന്റെ അഭിപ്രായം.

More in Malayalam

Trending

Recent

To Top