Malayalam
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ;ചലച്ചിത്ര നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും!
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ;ചലച്ചിത്ര നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും!
ഷംന കാസിം ബ്ലാക്ക്മെയില്‍ കേസ് ചലച്ചിത്ര നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. വിവാഹതട്ടിപ്പിനായി പ്രതികള്‍ ഷംനയുടെ വീട്ടില്‍ പോയി വന്ന ശേഷം ഇയാള്‍ വീട്ടില്‍ വന്നെന്ന ഷംന പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഷംന കാസിം പൊലീസിന് നല്കിയ മൊഴിയിലാണ് നിര്‍മ്മാതാവിന്‍്റെ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്. ജൂണ്‍ 20-നാണ് ഈ നിര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു നിര്‍മ്മാതാവിനേയും താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.
ട്ടുകാര് ഇക്കാര്യം നിര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ കൈയിലുള്ള ഫോണ്‍ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അതിന്്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാള്‍ പറഞ്ഞു. പൊലീസിന് നല്കിയ മൊഴിയില്‍ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
SHAMNA KASIM
