Malayalam
മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്; വീക്കെന്‍ഡുകള്‍ അമ്മയ്ക്കൊപ്പം ചെലവഴിക്കൂ എന്ന് മല്ലികയുടെ കമന്റ്
മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്; വീക്കെന്‍ഡുകള്‍ അമ്മയ്ക്കൊപ്പം ചെലവഴിക്കൂ എന്ന് മല്ലികയുടെ കമന്റ്
മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത് അച്ഛന്റെ ചിത്രത്തിനടുത്ത് മക്കളേയും മടിയില്‍ വെച്ച് ഇരിക്കുന്ന ഇന്ദ്രജിത്തും പൃഥ്വിരാജുമായിരുന്നു ചിത്രത്തില്‍. ഇപ്പോള്‍ മക്കളുടെ ചിത്രത്തിനടിയില്‍ രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍. ഷൂട്ടിങ് തിരക്കുകളിലേക്ക് പോകുന്നതുവരെ തനിക്കൊപ്പം വീക്കെന്‍ഡ് ചെലവഴിക്കൂ എന്നാണ് മല്ലിക കുറിക്കുന്നത്.
‘ ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കും വരെ എല്ലാ വീക്കെന്‍ഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ഇൗ അപ്പാര്‍ട്ട്മെന്റില്‍ ചിലവഴിക്കാന്‍ ശ്രമിക്കൂ’- മല്ലിക കമന്റായി കുറിച്ചു.
മല്ലികയെ പിന്തുണച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്തത്. എത്ര തിരക്കാണെങ്കിലും അമ്മയ്ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തൂ എന്നായിരുന്നു ചില ആരാധകരുടെ കമന്റ്.
ഷൂട്ടിങ്ങിന്റെ ഭാഗമായി കൊച്ചിയിലാണ് പൃഥ്വിയും ഇന്ദ്രജിത്തും കുടുംബസമേതം താമസിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് മല്ലിക.
